രചന : ബാബുരാജ് കടുങ്ങല്ലൂർ ! ✍

എനിക്ക് ഒരോണക്കോടി വേണം. അത് നീലയുടുപ്പായിക്കോട്ടെ ! ഓണക്കാലത്ത് നീലയുടുപ്പിട്ട എത്രയോശലഭങ്ങൾ എൻ്റെ പൂക്കളത്തിലെ പൂവുകളെ ഉമ്മവച്ചു പോയിട്ടുണ്ടാ-വാം. കൽക്കിണറിലെ വലിയ പൊത്തുകൾക്കുള്ളിൽ മുട്ടയിട്ടു പോകുന്ന പൊന്മക്കും കളർ നീലയായിരുന്നു. എനിക്ക് ഒരോണ -ക്കോടി വേണം. അതും നീലയുടുപ്പായിക്കോട്ടെ. എന്തെന്നാൽ അതിന്നീലാകാശത്തിൻ്റെ നിറമുണ്ടല്ലോ!
ഓണക്കോടികൾക്ക് നിറം നിർബ്ബന്ധമില്ലാത്ത ഒരു കാലം എനിക്കുണ്ടായിരുന്നു. അരവയർ നിറവയറാക്കാൻപാടു പെടുന്ന കാലത്ത്പിന്നീട് അര -വയറും നിറഞ്ഞു.

ഓർമ്മയുടെ സുഖങ്ങളും, ദു:ഖങ്ങളും കൊണ്ട് മനസ്സിൻ്റെ പത്തായവും നിറഞ്ഞു!നാളുകൾ പോകെ അവിചാരിതമായൊരുവൾ പ്രണയത്തിൻ്റെ ആകാശമായി എന്നിലേക്കെത്തിയപ്പോളാ -യിരുന്നു ഞാൻ നിറങ്ങളെ പ്രണയി-ച്ചു തുടങ്ങിയത്. അവൾക്ക് നീല നിറം വലിയ ഇഷ്ടമായിരുന്നു. ഓണക്കാലത്ത് ഞങ്ങൾ വലിയ വലിയതുണിക്കടകളിൽ കയറി അവിടെ -യെല്ലാം നീലാകാശങ്ങളെ നിരത്തിയിട്ടു. അങ്ങനെ ഓണക്കാലങ്ങൾപോകെ പോകെ അവൾ ചുവപ്പിനെ
ഇഷ്ടപ്പെട്ടു തുടങ്ങി.ഞങ്ങൾ പല -വട്ടം അസ്തമയം കാണാൻ തിരക്കുള്ള കടൽതീരത്തു പോയിരിക്കും.


അപ്പോൾ കടൽ ചുവപ്പിൻ്റെ ഓണക്കോടിയുടുത്ത് തീരത്തെ മെല്ലെ -മെല്ലെ തലോടുന്നുണ്ടാവും. എന്തെങ്കിലും കഥകൾ പറഞ്ഞിരിക്കാൻകടൽ സമ്മതിക്കുകയില്ല. ചുവപ്പുമാറ്റി ഇരുട്ടിൻ്റെ വസ്ത്രമണിക്ക്
കടൽ ഞങ്ങളിൽ ആണ്ടുകിടക്കും!
കഴിഞ്ഞ ദിവസമാണ് ഒരുസുഹൃത്ത് എന്നെ ഫോണിൽ വിളിച്ച് ഒരോണക്കോടി ഓഫർ ചെയ്തത്. ഞാനത് സ്നേഹപൂർവ്വം നിരസിച്ചു.എങ്കിലും ആ വാക്കിലെ ആത്മാ-ർത്ഥതയാണ് എനിക്കിന്നിൻ്റെ ഓണമെന്ന് ഞാനെങ്ങനെയാണ് അദ്ദേ-ഹത്തോടു പറയുക? ഇനിയും കുറേപുറകോട്ടു പോകട്ടെ……!ഒരോണക്കാലത്ത് അത്തിമരത്തിൻ്റെ കൊമ്പിലുടക്കി നിക്കർ കീറിയതിന് അമ്മ തല്ലിയ പാട് ഇന്നും മനസ്സിലുണ്ട്.

അന്ന് ചീങ്കണ്ണിയും മുതലയും ചേർന്നു പറഞ കഥയിൽ കുരങ്ങൻ അതിൻ്റെ ഹൃദയം അത്തിമരത്തിൻ്റെ പൊത്തിൽ വച്ചിരുന്നത്രേ!അതെടുക്കാൻ കയറിയതായിരു-ന്നു.അന്ന് അമ്മയും കരഞ്ഞിരുന്നു.
ചിലപ്പോൾ ആരെങ്കിലും ഇട്ടു കീറിയത് തുന്നി ചേർത്ത് തന്നതായിരിക്കണം അമ്മ. അന്ന് ഞാൻ വസ്ത്രക്കൾക്ക് നിറത്തേക്കാളുപരി അതിന് ഞാനൊരു മറയുടെ മാത്രംപരിവേഷമാണ് കൊടുത്തിരുന്നത്.
അന്ന് കുളിക്കുന്നത് 501 ബാർ സോപ്പിട്ടിട്ടാണ്. ലൈഫ് ബോയ്സോപ്പ് അന്നുമുണ്ടായിരുന്നു. അതിട്ട് അന്ന്ഒരു വട്ടം തേച്ചു കുളിക്കാത്തതു കൊണ്ടായിരിക്കണം അന്നെനിക്ക്ആരോഗ്യം കുറഞ്ഞു പോയതെന്ന്
ഞാൻ കൂട്ടുകാരോട് പറയാറുണ്ടായിരുന്നു!


രണ്ടാഴ്ച്ചയിലൊരിക്കലേ നിക്കർ കഴുകുകയുള്ളു.. മുണ്ടകൻ പാടത്തെ ചെളി പുരണ്ട് നിക്കർ മാറോടു പോലെഇരിക്കും. അടുത്തടുത്ത് കഴുകിയാൽ കുത്തി കീറി -പോയാലോ? ഒരിക്കൽ കൂടി പറയ-ട്ടെ.ഞാനന്ന് വസ്ത്രങ്ങളുടെ നിറങ്ങളെ സ്നേഹിച്ചിരുന്നില്ല. പിന്നീട് എൽ.പി വിട്ട് യൂപ്പിയിലായപ്പോളാണ് മഞ്ഞ കളറിലുള്ള ഒരു നിക്കർ എൻ്റെ കൂട്ടുകാരൻ്റെ ബാപ്പി തന്നത്.ആ വർഷം ആ നിക്കറിട്ടാണ് ഞാൻ
അഷ്ടമിരോഹിണി കാണാൻ പോയത്. കൃഷ്ണൻ്റെ വേഷം കെട്ടാനുളള സൗന്ദര്യം എനിക്കന്നും ഉണ്ടായിരുന്നില്ല!കൂട്ടുകാരാരോ പറഞ്ഞു.?അതങ്ങോട് ഊരി കളഞ്ഞേക്കടാ.നിനക്കതൊന്നും ചേരുകില്ല.

അപ്പോഴാണ് ഞാനറിയുന്നത്. നിറങ്ങൾ ജീവിതത്തിലേക്ക് ചില അപകടങ്ങൾവരുത്തി വക്കുമെന്ന്.! എനിക്കൊരോണക്കോടി വേണം.കറുത്ത ഉടുപ്പിൽ വെളുത്ത പുള്ളികളുള്ളത്.അതിൽ രാത്രിയിൽ മിന്നുന്ന നക്ഷത്രങ്ങളുണ്ടാവും. ചുവപ്പും ,മഞ്ഞയും, നീലയും, കറുപ്പുംകലർന്ന ആകാശങ്ങളിൽ നക്ഷത്രങ്ങളെല്ലാം ഓണക്കോടിയുടുത്തുനിൽക്കുന്നത് ഞാൻ കണ്ടു. അങ്ങനെയാണ് നക്ഷത്രങ്ങൾക്കും ഓണമുണ്ടെന്ന് ഞാനറിഞത്. ഓണത്തി-നമ്മ പുള്ളിപശുവിൻ്റെ പാല് വാങ്ങിതന്നു. അക്കാലത്ത് ഓണദിവസംമാത്രമാണ് പുള്ളിപശു പാൽ-ചുരത്തുകയുള്ളു. വെറുതേയെങ്കിലും അതിലേ പോകുമ്പോൾ ഞാനതിൻ്റെ അകിടിൽ കൊതിയോടെനോക്കി നിൽക്കുമായിരുന്നു. ഒരുദിവസം ആ വീട്ടിലെ അമ്മുമ്മ വന്ന്
എനിക്കൊരു വെള്ള ഷർട്ട് തന്നു .പുത്തൻ തുണിയുടെ നല്ല മണം അതിൽ നിന്നു പോയിരുന്നില്ല.!


പുഞ്ചപ്പാടത്ത് വെയിൽ നിരന്നതുപോലെ എന്തൊരു വെട്ടം. അങ്ങിനെയാണ് ഞാൻ വെളുത്ത ആകാശങ്ങ
ളെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. ഓർമ്മകളുടെ എത്ര വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നെനിക്കെല്ലാ-
മുണ്ട്. വിവിധ തരം നിറങ്ങളുടെഇടയിൽ ഞാനും പല നിറങ്ങളായിപരിണമിക്കുന്നതറിയുന്നുണ്ട്. എങ്കി
ലും പഴയ പ്രണയവും, പഴയ ചിലവസ്ത്രങ്ങളും ഇന്നും എൻ്റെ മനസ്സിൽ നിന്ന് പടിയിറങ്ങിയിട്ടില്ല.


ഓർമ്മകളുടെ തിരയിളക്കങ്ങൾക്കിടയിൽ പഴയതിൻ്റെ അത്രയും വരില്ലപുതിയതൊന്നിനും.!
പഴയ ആകാശങ്ങൾ പഴയ കടലുകൾ, പഴയ പുഞ്ചപ്പാടങ്ങൾ,പഴയ പുളളിപശു, പഴയ നക്ഷത്ര -ക്കൂട്ടങ്ങൾ – അവക്കെല്ലാം ആ പഴയഓണക്കോടികളെ കുറിച്ച് ഒരു പാട്പറയാനുണ്ടാവാം!!!

By ivayana