രചന : രാജൻ കെ കെ✍
എവിടെയാണിന്നെന്റെ ഓണം ?
എവിടെയാണിന്നെന്റെ പൂവിളികൾ ?
മുറ്റംമെഴുകി പൂക്കളിടുവാൻ
ബാല്യങ്ങളിന്നെവിടെപ്പോയി
തൊടികളിൽവിരിയുന്ന പൂക്കളിന്നെവിടെ?
തുമ്പയും,തുളസിയും, മുക്കുറ്റിപൂക്കളും
പുഞ്ചിരിതൂകുന്ന പുലരിയിന്നെവിടെ?
നെല്ലിൻകതിർകുലചാഞ്ചടിയാടുന്ന
വയലോലയെവിടെ?
അമ്പൽപ്പൂക്കൾ ചിരിതൂകി നിൽക്കുന്ന പൊയ്കകളെവിടെ?
പോയ്മറഞ്ഞുയെല്ലാം പോയ്മറഞ്ഞു ഓർമയിൽതിരയുന്നു ഞാനും
മുറ്റത്തു പൂവിളിയില്ല
കറ്റക്കിടങ്ങളിന്നാരുമില്ല
തിരുവാതിരപാട്ടിനീണമില്ല,
തുമ്പിതുള്ളനായി മുടിയഴിച്ചിട്ടൊരായങ്കനമാരിന്നെവിടെ?
ഊഞ്ഞാൽപാട്ടുകൾ പോയിമറിഞ്ഞു
മുത്തശ്ശിമാവും വേരറ്റുപോയി
പന്തുകളികളും കിളിത്തട്ടുന്നുമില്ല
ഓണവില്ലിൻഞ്ഞണൊലി മുഴക്കമില്ല
പണ്ടത്തെയിരടി പാടിവരുന്നൊരു
പാണനാരുമെങ്ങോപോയിമറഞ്ഞു
പുള്ളുവവീണയും പാട്ടുമില്ല
എല്ലാം സ്മൃതികളിൽ പോയി മറഞ്ഞു
നേരമില്ലക്കുമേ നേരമില്ല പായുന്നു കാലത്തിനൊപ്പം
നന്മയുടെ ചിന്തുകൾ തേടിയിറങ്ങിയ
ഞാനുംസ്‌മൃതികളും ബാക്കിയായി
ആ നല്ലനാളിന്റെ നിറമുള്ളനിമിഷങ്ങൾ
ഓർത്തെടുക്കുന്നു
ഈ ഓണാനിലാവിന്റെ നിഴലിൽ .