അമ്മ :
അസ്മിതനല്ല, ആടോപമില്ലെനിയ്ക്ക്;
അമേയസ്നേഹത്തിന്‍ അഭ്യര്‍ഹിതേ,
അധ്വഖിന്നയാമെന്നമ്മയ്ക്കാശ്രയമായ്,
അന്തികത്തുണ്ട്ഞാന്‍ നിയതം,
ആമയങ്ങളെല്ലാം മാറുമെന്‍
അന്‍പെഴും സൗന്ദര്യമേ … !!
ഭാര്യ :
ഭസ്മതൂലംകണക്കെ മാഞ്ഞുപോകുമീ …
ഭംഗുരജീവിത സുന്ദരവീഥികളില്‍,
ഭാഗ്യമാണിത്; ഭാവശുദ്ധിയുള്ളോരുഗേഹിനി,
ഭാസുരധര്‍മ്മമായി മാറുമല്ലോ ദാമ്പത്യബന്ധം.
ഭവ്യസങ്കീര്‍ത്തനമായി സന്തതമൊഴുകും സഹചാരിണി,
ഭവികം ചേര്‍ന്നിരിപ്പൂ നിന്നരികില്‍ഞാന്‍ വല്ലഭേ … !!
പിന്നെ ഞാന്‍ :
പുംഖാനുപുംഖമുള്ള പുകഴ്ത്തലല്ലിത്,
പുരഞ്ജനിയുടെ പെരുമയുമല്ലിത്,
പുനിതസ്നേഹത്തിന്‍ പിടകത്തില്‍നിന്നും പെയ്തൊരു പെരുമഴയാണിത് നിശ്ചയം.
പുരുഷാന്തരത്തെ പുരുഭൂതി നിറയ്ക്കുന്നോര്‍;
പുദ്ഗല സ്ത്രീത്വങ്ങളാണിവര്‍,
പുലരിതന്‍ പിത്സലമാമെന്‍ പ്രസുവും
പൂമരമാമെന്‍ പാണിഗൃഹീതിയും … !!