രചന : ടി.എം. നവാസ് വളാഞ്ചേരി✍️
തെരുവ് മുഴുവൻ പട്ടികളാണ്.
തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കു
ന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെ
ജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കും
ഒരു വിലയുമില്ല പോലും !!!
പട്ടിത്തെരുവ് (കവിത)
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ശുനകക്കൂട്ടം മേഞ്ഞീടുന്നു
പട്ടിത്തെരുവിലെ പട്ടികളൊക്കെ
പട്ടണമാകെ കറങ്ങുകയാണെ
കണ്ണിൽ കണ്ടവരൊക്കെ പട്ടികൾ
ഓടിച്ചിട്ട് കടിക്കുകയാണെ
പട്ടിക്കായി മുറവിളി കൂട്ടാൻ
നാട്ടിൽ ആളുകളേറെയുണ്ടെ
തെരുവിൽ നിലവിളി കേട്ടെന്നാലും
മനുഷ്യജീവൻ പോയെന്നാലും
ആൾക്കാർ നിലവിളി കൂട്ട്ണ് കാണാൻ
പാരിതിലൊന്നും ആരുമെയില്ലെ
മരുന്നു മാഫിയ നൽകും കോടികൾ .
വാങ്ങി നാടിനെ ഒറ്റുകൊടുത്തോർ
നാട്ടിൽ പട്ടികൾ പെരുകീ
ടുമ്പോൾ
പട്ടിത്തെരുവായ് മാറ്റീടുമ്പോൾ
കൂട്ടിൻ നിലവിളി കേട്ടീടാതെ
പട്ടിയെ പൂട്ടാൻ കൂട്ടാക്കാതെ
സ്വാർത്ഥത മുറ്റിയ ചെന്നായ് ക്കൂട്ടം
പട്ടിക്കായി മുറവിളി കൂട്ടി
ചട്ടം നാട്ടിൽ
പലതുണ്ടാക്കി
തലമുറ മൊത്തം പേയായാലും
പട്ടി കടിച്ച് മരിച്ചെന്നാലും
പട്ടിത്തെരുവത് പണിതീ
ടുന്നോർ
കോടികൾ നേടി വാക്സിനിലൂടെ
മാനംമുട്ടെ വിളിച്ചാർത്തിട്ടും
നെഞ്ചു തകർന്നു കരഞ്ഞാർത്തിട്ടും
കണ്ണും ചെവിയും കൊടുത്തീടാതെ
കാറിൽ നാട്ടിൽ
വിലസീടുന്നു
കാറ്റും കോളും വീണ്ടുമടങ്ങും
മുറവിളിയെല്ലാം നിലവിളിയാകും
ചട്ടം മാറ്റാൻ ജീവൻ കാക്കാൻ
കൂട്ടായൊന്നായ് ചേരുക നമ്മൾ
പട്ടിയെ കൂട്ടിലടക്കുക നമ്മൾ .