രചന : സതി സതീഷ് ✍
നിഴലുകൾ മായുന്ന
തണ്ണീർത്തടങ്ങളിൽ
സുഗന്ധം പരത്തുന്ന പ്രണയത്തിന്നോർമ്മകൾ
മഴയായ് പെയ്യുമ്പോൾ …..
ഞാനൊളിപ്പിച്ച
നിന്നോടുള്ള
പ്രണയത്തിന്നോർമ്മകൾ
ചുട്ടുപൊള്ളിക്കുന്നു …..
നിന്നിലെ ഞാനാണ്
എന്നിലെ നീയാണ്
നിൻ്റെ പ്രണയമാണ്
ഞാനെന്നറിവുകൾ
എന്റെ പ്രണയമാണ്
നീയെന്നറിവുകൾ …..
ഓർമ്മകളായ്
പെയ്തൊഴിയുമ്പോൾ ….
നാം കണ്ട സ്വപ്നങ്ങൾ …
വറ്റിയകണ്ണീരുറവകൾ ….
നീറുന്ന മനസ്സുകൾ
ജീവിക്കാൻ പ്രേരിപ്പിക്കുന്നു !
വരില്ലെന്നറിവിലും
ആരെയോ തിരയുന്ന കണ്ണിന്റെയുള്ളിലും
നിനയാതെയറിയാതെ
നീ മറഞ്ഞപ്പോൾ …..
ആരുമറിയാതൊളിപ്പിച്ചു
വെച്ചോരുവേദനയിൽ
നിൻ്റെ രൂപം ദീപ്തമായ്
തെളിയുന്നു.
വീണ്ടും ….
എന്റെ പ്രണയം തളിർക്കുന്നു.,
✍️