എന്റെ ശരികളിൽ അന്നവർ തെറ്റുകൾ കണ്ടനാൾ മുതൽ എന്നിൽ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.

അലട്ടുന്ന നൂറ് നൂറ് പ്രശനങ്ങളോക്കയും ആരതിയുഴിഞ്ഞ് സമാധാനിപ്പിച്ചു.
സുഖകരമായ ഒരു ജീവിതം മുന്നിൽ കണ്ടുകൊണ്ട്.

പക്ഷെ..

ചിലപ്പഴൊക്കെയുള്ള മനസ്സിന്റെ താളപിഴവുകളെ ശീലങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുക്കി നിർത്തി വീർപ്പ് മുട്ടിച്ചുകൊണ്ടിരുന്നു ജീവിതം.

പിന്നെ അതിൽ അച്ചടക്കം എന്ന പൂട്ടിട്ടു പൂട്ടിയപ്പോൾ പൊട്ടിയൊലിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു അഗ്നിപർവതം ഉള്ളിൽ പുകഞ്ഞുതുടങ്ങി.

“ ചില ശീലങ്ങളുടെ ലംഘനങ്ങളാണ് മനസ്സിന്റെ സമനില തെറ്റിക്കുന്നത്.!!

“ ആ ശീലങ്ങൾ ഭ്രാന്തമാവുമ്പോൾ

“ ഭ്രാന്ത് ”

എന്നു വിളിക്കുന്നു.

കുഞ്ഞുനാൾ മുതൽ അടക്കിപിടിച്ചും, സന്തോഷത്തിനു അളവുകോൽ വച്ചും തളർന്നതാണ് ഈ ബാല്യം.

എല്ലാം ഒരിക്കൽ ശരിയാവുമെന്ന് മനസ്സിനെ പറഞ്ഞു പാകപ്പെടുത്തികൊണ്ടിരുന്നു ഓരോ നിമിഷവും.

കൗമാരചേഷ്ടകളോന്നും പുറത്ത് കാണിക്കാതെ ഉള്ളിലൊതുക്കി ജീവിച്ചു ഇക്കാലമത്രയും

ഒരു നല്ല കുടുംബം കെട്ടിപടുത്ത് ജീവിച്ചുതുടങ്ങുമ്പോൾ എല്ലാം ശരിയാക്കാം എന്ന വിശ്വാസത്തിൽ.

പിന്നെ അതിനായി പ്രയത്നിച്ചു..

പ്രയത്നത്തിനൊടുവിൽ ജീവിതസഖിയായി,
അതോടെ എന്റെ ശീലങ്ങലിൽ പാതി നശിച്ചു.

പിന്നെ കുഞ്ഞുങ്ങൾ അത് പലതായി ഭാഗിച്ച് ഒന്നുമില്ലാതാക്കി.

അവസാനം വീതം വച്ചപ്പോൾ എന്റെ ഇഷ്ടങ്ങളും ശീലങ്ങളും എനിക്കന്യമായി മാത്രവുമല്ല അവിടെ സന്തോഷമോ സുഖമോ കാണാനും കഴിഞ്ഞില്ല.

അതോടെ നഷ്ടങ്ങളുടെ അളവ് എന്നിൽ കൂടുതലായി..

കഷ്ടനഷ്ടങ്ങൾ അനുഭവിച്ചു വളർന്നതുക്കൊണ്ട് ആ ജീവിതവും ശീലമാക്കാൻ ഞാൻ ശ്രമിച്ചു…

എന്നാൽ ജീവിതം ഒരു അഭിനയമായതോടെ വെറുപ്പ് തോന്നി സകലതിനോടും,
യാതനകളിൽ ഞാൻ ഒറ്റപ്പെട്ടപ്പോൾ ആ തളരുന്ന മനസ്സിന് താങ്ങായി ആരെയും കണ്ടില്ല …

ഒരു പക്ഷെ എന്റെ മേലിലുള്ള വിശ്വാസമാവാം..

അപ്പോഴും അവർ അവരുടെ സുഖം മുന്നിൽ കണ്ടുക്കൊണ്ടു ജീവിച്ചു.

അവരുടെ ജീവിത സുഖത്തിനായ് സ്വന്തം ആവശ്യങ്ങളും വേദനകളും മറച്ചു വച്ചു ജീവിച്ചപ്പോൾ അത് അവർക്കും ശീലമായി..

അവസാനം വെറുപ്പിന്റെയും മടുപ്പിന്റെ ക്ഷീണം മനസ്സിനെ വല്ലാതെ തളർത്തി.

ആ ചട്ടക്കൂട്ടിൽ നിന്ന് രക്ഷപ്പെടാൻ മനസ്സ് വെമ്പൽ കൊണ്ടു.!!

അതോടെ ജീവിതം അലക്ഷ്യങ്ങളുടെ തരിപ്പിക്കുന്ന മന്ദഹാസം മാത്രമായിമാറി.!!

ബന്ധങ്ങൾ ആവശ്യങ്ങൾക്ക് അനുസരിച്ചും, സ്നേഹം ക്രയവിക്രയങ്ങൾപോലെ അളന്നു തൂക്കിയുമാണെന്നും മനസ്സിലായ ജീവിതം.

നേട്ടങ്ങൾ കൊയ്യിതു എന്ന് ധിക്കരിച്ച എന്റെ മനസ്സ് ആ അളവുകോലിൽ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിച്ചു….

സമ്പാദ്യം മക്കളിലുമായതോടെ വളരെ വിഷമത്തോടെ ആ നഗ്ന സത്യം തിരിച്ചറിഞ്ഞു ,
ആ വീട്ടിൽ ഞാൻ ഒരു അനാവശ്യ സാധനമാണെന്ന്..

മദ്യത്തിന്റെയോ മയക്കു മരുന്നിന്റെയോ ലഹരിയിൽ ഒതുങ്ങികൂടാൻ ശീലങ്ങൾ അന്ന് തടസമായി.

മാനസിക പിരിമുറുക്കങ്ങൾക്ക് ഒരു അയവുവരുത്താൻ നല്ല സുഹൃത്തുക്കളെ സമ്പാദിച്ചതുമില്ല ജീവിതത്തിൽ.

കുടുംബത്തിൽ നിന്നും എന്റെ ചിത്രം പതുക്കെ പതുക്കെ ഇല്ലാതായി
അതോടെ താടി വടിക്കാനും മുടി വെട്ടാനും മറന്നു തുടങ്ങി.

“- ആർക്കു വേണ്ടി എന്ന് തോന്നൽ.”

പിന്നെ പിന്നെ അതിനെ ആരു ചൂണ്ടിക്കാണിച്ചതുമില്ല അതോടെ ഞാനും മറന്നു..

ഞാൻ എന്നിലേക്ക് ചുരുങ്ങിക്കൊണ്ടിരുന്നു.

എന്നും ആലോചനകളിൽ മുഴുകിയപ്പോൾ സമയവും കാലവും രാത്രിയും പകലും ഞാൻ മറന്നു..

ഭ്രാന്തമായ ആലോചനയായതുകൊണ്ടാവാം രാത്രിയിൽ ഉറക്കം കിട്ടാതെയായി.!!

അതോടെ ശീലങ്ങക്ക്‌ ഭംഗം വന്നു കുളിക്കാനും ഉണ്ണാനും മറന്നും..

ജടപിടിച്ച താടിയും തലയുമായതോടെ ഞാൻ എന്റെ ലോകത്തായി.

അവിടെ ഞാനും എന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും സ്വപനങ്ങളുലും എനിക്ക് ഒരു ആശ്വാസം തോന്നി.!!

ആ സ്വാതന്ത്ര്യത്തിൽ ഞാൻ എന്റെ ബാല്യവും കൗമാരവും തിരിച്ചെടുത്തു,

അവിടെ എനിക്ക് സുഹൃത്തുക്കളെ കിട്ടി
ഞാൻ എൻറെടുത്ത് തന്നെ സംസാരിക്കാനും ചിരിക്കാനും തുടങ്ങിയതോടെ ജനം എന്നെ

“ ഭ്രാന്തൻ ”

എന്നു വിളിച്ചു.

എന്റെ ചിന്തകൾ ഭ്രാന്തമായതോടെ പുറംലോകം എനിക്ക് അന്യമായി തുടങ്ങി.!

പിന്നെ പിന്നെ എനിക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളിൽ പലതും കേൾക്കാതെയും കാണാതെയുമായി.

അതിന്റെ ആവിശ്യമില്ലായെന്ന് തോന്നിലുകൊണ്ടോ എന്റെ സ്വന്തം കാര്യങ്ങൾ ഉള്ളിൽ ധാരാളമുള്ളതുകൊണ്ടോ ഞാൻ അതിൽ ഒതുങ്ങി കൂടി.!!

ആരും തന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാറില്ല.!!

പക്ഷെ ഞാൻ ചെന്നു..!!

അതുകൊണ്ടു ഞാൻ എന്റെ മനസ്സിന് തോന്നുന്നത് ചെയ്യുന്നു .

മനസ്സ് ഒരു കുരങ്ങനെപോലെയാണെന്ന് ആരോ പറഞ്ഞു ഞാൻ ഒരു ഭാഗത്ത് സ്ഥിരമായി ഇരുന്നില്ല..

ചുറ്റി നടന്നു ചിരിച്ചും കളിച്ചും സന്തോഷിച്ചും രാത്രിയില്ലാതെ പകലില്ലാതെ അലഞ്ഞു.!!

അതോടെ രാവുകളും പകലുകളും ഞാൻ അറിഞ്ഞില്ല.!!

“ തണുപ്പും ചൂടും ഞാൻ അറിഞ്ഞില്ല.!!
എന്നാൽ ഞാൻ എന്റെ ലോകത്ത് സുരക്ഷിതനായിരുന്നു.

“ സന്തോഷവരുമ്പോൾ ചിരിക്കാനും,

സങ്കടവന്നപ്പോൾ കരയാനും,

ദേഷ്യം വന്നപ്പോൾ അതു പ്രകടിപ്പിക്കാനും,

പേടി തോന്നിയപ്പോൾ ഭയക്കാനും

എനിക്ക് ആരുടെയും അനുവാദം വേണ്ടായിരുന്നു.!!

അപ്പോൾ ജനം എന്നെ

“ മുഴുഭ്രാന്തൻ ”

എന്ന് വിളിച്ചു കളിയാക്കി..

“ ഞാൻ അത് ശ്രദ്ധിച്ചില്ല അതുകൊണ്ടു അവർ എന്നെ ചങ്ങലക്കിട്ടു.!!

ചങ്ങലക്കിടയിലെ വേദനയിലും സ്വാതന്ത്ര്യം നിഷേധിച്ചതിലും ഞാൻ അലറി കരഞ്ഞു പക്ഷെ അപ്പോഴും ആരും ചെവിക്കൊണ്ടില്ല.!!

“പക്ഷെ എന്റെ ഭ്രാന്തമായ എല്ലാ ശീലങ്ങളെയും അവർക്ക് ചങ്ങലക്കിടാൻ കഴിഞ്ഞില്ല..!!

അതുകൊണ്ട് ഞാൻ ഇപ്പോഴും ഭ്രാന്തമായി ചിന്തിക്കുന്നു പൊട്ടപ്പൊട്ടി ചിരിക്കുന്നു.!!

Hari Kuttappan

By ivayana