രചന : വി.കൃഷ്ണൻ അരീക്കാട്✍

വാർത്തകൾ ചമയക്കുന്ന താരമായ്
നാട്ടിലെ ഭീകര ജീവിയാണിന്നു നായ്ക്കൾ
നായ്ക്കൾ തൻ കടിയേറ്റു മരണത്തിടിപ്പെട്ട
നിഷ്ക്കളങ്കർക്കർ പ്പിക്കുന്നു, പ്രണാമം
നന്ദിതൻ സ്നേഹത്തിൻ, പ്രതീകമായ്
നായക്കളെ
പാടിയ നാവു കൊണ്ടോ തിടുന്നു.
ശല്യമായ് തീർന്നിതാ, ഇല്ലായ്മ ചെയ്യണം
സമൂഹത്തിൻ പൊതു പ്രശ്നമായ്
നായക്കളെന്ന്’.
ആടിനും മാടിനും പോത്തുകൾക്കില്ലാത്ത
നിയമസംരക്ഷണമുണ്ടിവിടെ നായ കൾക്ക്
ആനപ്പുറത്തിരിക്കുന്നവർ, നായ്ക്കളെ,
പേടിക്കേണ്ടതില്ലെന്ന, ചൊല്ലു പോലെ
ഭൂമി യിലിറങ്ങാതെ മുകളിൽ വിഹരിക്കുന്ന
കൂട്ടരാണാ നിയമത്തിൻ പരിപാലകർ
പെറ്റുപെരുകി തെരുവിലലയുവാൻ
ഊർജ്ജം നൽകീടും സമൂഹ ദ്രോഹം
അറവുശാലകളിലെ മാംസ മാലിന്യങ്ങൾ,
ഭക്ഷണശാലകളിലെയവശിഷ്ടങ്ങൾ
അലക്ഷ്യമായ് തൂക്കിയെറിയുന്ന
പ്രവണത
നായ്ക്കൾ പെരുകുവാൻ ഹേതുവാകാം.
രക്ത മാംസത്തിൻ രുചിയറിഞ്ഞ
നായ്ക്കൾ
രക്തം മണത്തറിഞ്ഞോടിക്കടിക്കും
പേയുള്ള നായ്ക്കളും, പേയില്ലാനായ്ക്കളും,
ഓടിക്കടിക്കുന്ന കാഴ്ചയെങ്ങും
കല്ലും കവണയും വടികളുമായി
നടക്കേണ്ട വസ്ഥക്കറുതി വേണം
ഭയമേതുമില്ലാതെ, സ്വൈരസഞ്ചാരം
സാദ്ധ്യമാക്കുമന്തരീക്ഷം വേണം.

വി.കൃഷ്ണൻ അരീക്കാട്

By ivayana