രചനയും സംഗീതവും : അഹ്‌മദ് മുഈനുദ്ദീൻ.✍

ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകും
നീയെങ്ങനെ തുണയാകും
നീയെങ്ങനെ മരമാകും
നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും
ഞാനെങ്ങനെ നിഴലാകും
ഞാനെങ്ങനെ ഞാനാകും
മഴയേ നിലാമഴയേ
മരമേ വേനൽമരമേ
നേര് വളർന്നൊരു തൊടിയിൽ
വേര് നടന്നോരുവഴിയിൽ
പേരറിയാത്ത കിളികൾ
പോരറിയാത്ത ചെടികൾ
കനവിനെന്ത് ഭാരം
കാഴ്ചയെത്ര ദൂരം
നോവിനെന്ത് നീളം
ഞാൻ മിഴിയടക്കുവോളം
ഓർമ്മകൾ പൂത്തൊരു കൊമ്പിൽ
തുമ്പികൾ വെമ്പൽ കൊള്ളും
കുതിർന്ന മണ്ണിൻ മടിയിൽ
നാമ്പുകൾ തൊഴുതു നിൽക്കും
കാത്തിരുന്ന കാലം
കോർത്തുവെച്ച ബാല്യം
കൈ പിടിച്ച നേരം
നമ്മെ നാം മറന്ന ഗാനം.

By ivayana