രചന : തിരുവണ്ണൂർ രാജശ്രീ ✍

തിങ്കളെ യാത്രയാക്കി
ചെങ്കതിരോനുദിക്കേ
തങ്കവളയണിഞ്ഞു
പങ്കജപ്പൂ വിരിഞ്ഞു
ചെഞ്ചെമ്മേ ചെമ്പരത്തി
ചെഞ്ചായക്കൂട്ടു പൂശി
അഞ്ചിതൾ മെല്ലെനീർത്തി
അഞ്ചാതെ പുഞ്ചിരിച്ചു
വമ്പെഴും വേനലിലും
തുമ്പത്തെ കാട്ടിടാതെ
ഇമ്പത്തിൽ പൂക്കൾചൂടും
അമ്പരത്തിയെപ്പോഴും
ചിന്തൂരപ്പൊട്ടു തൊട്ടു
ചെമ്പട്ടുചേല ചുറ്റി
ചന്തത്തിൽ പെണ്ണൊരുങ്ങി
ചെമ്പരത്തിയെപ്പോലെ.

കവിതകളുടെ കലവറയായ കാവ്യസൗഹൃദംകൂട്ടായ്മയുടെ മറ്റൊരു മനോഹര സൃഷ്ടി🌹🌹ശ്രീമതി തിരുവണ്ണൂർ രാജശ്രീ ടീച്ചറുടെ അഴകുള്ള വരികൾ,ബിന്ദു ടീച്ചർ ഈണമിട്ട്
ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നു..Sivaraj Pakkulam മാഷിന്റെ ഗംഭീരമായ ദൃശ്യ സംയോജനം..

By ivayana