മാസ്കുകൾ സ്വന്തമായുണ്ടാക്കി പലരും ഉപയോഗിക്കുകയും, അതിൻ്റെ ഗുണവശങ്ങൾ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമ്പോൾ മനസ്സിൽ വളരെയേറെ സന്തോഷം തോന്നുന്നു.!
. ആരോഗ്യപ്രവർത്തന മേഖലയിൽ,
“കുവൈറ്റ് കോവിഡ് ടീമിൽ” അംഗമാകാനും, കൊറോണയ്ക്കെതിരെ തുടക്കംമുതൽ പോരാടുവാൻ സാധിക്കുകയും, സമൂഹപ്രവർത്തനത്തിൽ മലയാളികളുടെയിടയിൽ കുവൈറ്റിൽ പ്രവർത്തിക്കുവാനും, മീഡിയകളിലൂടെ
പലഗ്രൂപ്പുകളിൽ കൊറോണയുടെ പ്രതിരോധ, ബോധവത്കരണ ക്ലാസ്സുകൾ എടുക്കുവാൻ സാധിക്കുകയും ചെയ്യുന്നതിൽ സർവ്വേശ്വരനോട് നന്ദി പറയുന്നു.!
മലയാളിയായ എനിക്ക് കൊറോണയോട് പോരാടുവാനുള്ള പ്രതിരോധ മാസ്ക് രൂപകൽപ്പന ചെയ്യുവാൻ സാധിച്ചുവെന്നത് സ്വപ്നത്തിൽപ്പോലും ചിന്തിക്കുവാൻ സാധിക്കുന്നതായിരുന്നില്ല. എന്നാൽ കൊറോണയോടുള്ള ശക്തമായ പോരാട്ടവീര്യത്തിൽ സർവ്വേശ്വരൻ എന്നെയവിടെ എത്തിക്കുകയായിരുന്നു.!
. കോവിഡ് പ്രതിരോധ പ്രവർത്തനം, സാമൂഹിക ബോധവത്ക്കരണ ക്ലാസ്സുകൾ, ആതുരശ്രുശ്രൂഷ പ്രവർത്തനങ്ങൾ, ഇവയെല്ലാം മാനിച്ച് പല എൻ.ജി.ഓ സംഘടനകളും ആദരവുകൾ നൽകിയെങ്കിലും ആതുരസേവന രംഗത്ത് ഞാൻ തളരാതെയലയുന്നത് കൊറോണയെ പിടിച്ച് കെട്ടുകയെന്ന ലക്ഷ്യത്തിലുറച്ചാണ്. അത് ലക്ഷ്യപ്രാപ്തിയിലെത്തുന്നതുവരെ കൊറോണയെന്നെ പിടികൂടിയാലും, പിടിച്ചുകെട്ടിയാലും, ഇല്ലായ്മ ചെയ്താലും അതുവരെ ഞാൻ തളരുകയില്ല.!
. എന്നോടൊപ്പമെൻ്റെ ബോധവത്ക്കരണ ക്ലാസുകൾ കേൾക്കുന്ന, അഭിപ്രായം പറയുന്ന, എനിക്കറിവ് പറഞ്ഞു നൽകുന്ന നല്ലവരായ സൗഹൃദങ്ങളോടാണ് ഞാനേറെ കടപ്പെട്ടിരിക്കുന്നത്.! എൻ്റെ ബോധവത്ക്കരണ ക്ലാസ്സുകൾ കേൾക്കുന്നവരിൽ 99% പേർക്കും വിവിധ രാജ്യങ്ങളിൽ ഇതുവരെ കൊറോണ ബാധിച്ചില്ലയെന്നത് ആശ്വാസത്തിലേറെ എനിക്കാത്മ വിശ്വാസം ഉളവാക്കുന്ന വാക്കുകളാണ്. കൊറോണ പിടികൂടിയതിനു ശേഷം എന്നെക്കേട്ടവരെ മരണം പിടികൂടിയിലെന്നത് എനിക്ക് ആത്മനിർവൃതി നൽകുന്നതാണ്. എൻ്റെ സൗഹൃദങ്ങളിൽ ഒരാൾക്ക് മാത്രം കൊറോണ ബാധിച്ചിരുന്നു. എന്നാലത്, അവരറിയാതെതന്നെ അവരോടൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിക്ക് രോഗലക്ഷണമില്ലാത്ത കൊറോണ വന്നതിനാലായിരുന്നു.! അങ്ങനെ ഒന്നുരണ്ട് പേർക്ക് രോഗം പിടിപെട്ടതിനെ തുടർന്ന് എൻ്റെ സൗഹൃദത്തെയും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കൊറോണ അവരെയും ബാധിച്ചുവെന്ന് മനസ്സിലാക്കാൻ സാധിച്ചു. അവർക്ക് കൊറോണയ്ക്ക് ശേഷമുള്ള സൈക്കോളജിക്കൽ സപ്പോർട്ട് നൽകുകയും അവരുടെ രോഗം മരുന്നുകളുടെയും, വാക്കുകളുടെയും സഹായത്തോടെ പൂർണ്ണമായ് ഭേദമാകുകയും ചെയ്തു.!
. മലയാളികൾ ഇത്രനാൾ, ഇറ്റലിക്കാർക്ക് വന്നു, മഹാരാഷ്ട്രക്കാർക്ക് വന്നു, ഡൽഹിക്കാർക്ക് വന്നു. അവിടെ കൊറോണ ശക്തമായ് എന്നൊക്കെ കേട്ടും, കണ്ടും സ്വയം ആശ്വസിച്ചിരുന്നുവെങ്കിൽ, ഇനിയുള്ള ദിവസങ്ങൾ ഞങ്ങൾക്ക് വരുന്നുവെന്ന ഭയത്തിലേക്ക് കടക്കാൻ പോവുകയാണ്. ഇപ്പോളാണ് മാനസികമായി സാഹചര്യമെന്നെ തളർത്തുന്നത്.! കാരണം എൻ്റെ അറിവിൽ കൊറോണയെന്ന മഹാമാരി “പുലിവരുന്നേ പുലിവരുന്നേ ” എന്ന കഥയിലെ വില്ലനായ പുലിയാണ്. അവൻ വരുമ്പോളാണ്, അവൻ പിടിക്കുമ്പോളാണ് മലയാളികൾ തിരിച്ചറിയാൻ പോകുന്നത് രക്ഷിക്കാൻ കൂടെയാരുമില്ലെന്ന്, അലറി വിളിക്കുമ്പോളാണറിയുകയുള്ളു സ്വന്തം കുടുംബംപോലും കൂട്ടിനുണ്ടാകില്ലെന്ന്.! ആ അവസ്ഥ ഇന്ന് മറുനാടൻ മലയാളികൾ യഥാർത്ഥത്തിൽ നേരിടുകയാണ്.!
എന്നാൽ ആ അവസ്ഥ മലയാളികൾക്കുണ്ടാകരുതെന്ന എൻ്റെ ചിന്തയാണ് ഞാൻ കണ്ടെത്തിയ മാസ്ക്കുകൾ.! പുലിവരുന്നേ പുലിവരുന്നേയെന്ന കഥയിലെ കുട്ടിയാകാൻ ശ്രമിക്കാതെ, പുലിവരുന്നതിന് മുമ്പ് ഞാൻ പറയുന്നതെൻ്റെ സൗഹൃദങ്ങൾ, കേൾക്കുന്നതു പോലെ കേട്ടിരുന്നെങ്കിൽ. ഫോട്ടോയിൽ കാണുന്നതുപോലെ മാസ്ക്കുകൾ വയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിൽ പലരെയും മരണം കൂട്ടിന് വിളിക്കില്ലായിരുന്നുവെന്ന് ചിന്തിച്ചപ്പോൾ, അതൊന്നെഴുതുവാൻ തോന്നി, മരുഭൂമിയിൽ നിന്ന് വിളിച്ചു പറയുന്നവൻ്റെ ശബ്ദമാകാൻ തോന്നി.! ചെവിയുള്ളവർ കേൾക്കട്ടെ, മാതാപിതാക്കളോടും, ഭാര്യയോടും, ഭർത്താവിനോടും മക്കളോടും സ്നേഹമുള്ളവർ അവർക്കായ് എൻ്റെ വാക്കുകളെ ഏറ്റെടുക്കട്ടെ.!
. ഒന്നുമാത്രം പറയാം, ഒരു കൊട്ടേഷൻ വാക്ക് മാത്രം ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്നു.!
“ആരും ആരെക്കാളും വലിയവരല്ല”.
ഞാനല്ല, എന്നെ അയച്ചവൻ എന്നേക്കാൾ ശക്തനെന്ന് നിങ്ങൾ കരുതുന്നെങ്കിൽ, അവൻ സർവ്വവും അറിയുന്നവനെങ്കിൽ, നിങ്ങളിൽ നിന്നൊരു മുടിനാര് കൊഴിയുന്നത് അവനറിയുന്നുവെങ്കിൽ, അവനാലല്ലാതെ എനിക്ക് സ്വന്തമായ്, ഒന്നും ചെയ്യുവാനാകില്ല. അവൻ എന്നെക്കൊണ്ട് ചെയ്യിക്കുന്നത്, ഏറ്റെടുക്കുന്നയൊരു സാധാരണക്കാരിൽ സാധാരണക്കാരൻ മാത്രമാണ് ഞാൻ.!
നിങ്ങൾ എന്നെയല്ല, എന്നെ അയച്ചവൻ്റെ വാക്കുകൾ കേട്ടാൽ നിങ്ങൾക്കും രക്ഷനേടാം.!