രചന : സലിം വെട്ടം✍
പ്രണയം എന്ന് കേൾക്കുമ്പോൾ
മനസ്സിൽ തോന്നുമാ നിഷ്കളങ്ക
സ്നേഹം ഇന്നുണ്ടോഭൂമിയിൽ
നൊമ്പര പൂക്കൾ വിരിഞ്ഞ
ആ മരം ചുറ്റി പ്രണയം ഇന്നുണ്ടോ
ആസക്തി നിറഞ്ഞ ഇന്നിന്റെ പ്രണയം
ചതിയിൽ വീഴ്ത്തുന്ന പ്രലോഭനങ്ങൾ
ലഹരി യുടെ മേച്ചിൽ പുറങ്ങൾ തേടുന്ന
ഇന്നിന്റെ കൗമാരം ആശങ്ക വിതക്കുന്നു
പോറ്റി വളർത്തിയ മാതാപിതാക്കൾ
ഒന്നുമല്ലാതായി മാറുന്ന കാലം
ചിന്ത യില്ലാതെ എടുത്തു ചാടുന്നു
ഒടുവിൽ സങ്കടകടൽ നീന്തുന്നു
മൊബൈൽ എന്ന വില്ലൻ എവിടെ യും
സ്വസ്ഥത കെടുത്തുന്ന കാലം
മറയുന്നു സ്നേഹവും കരുതലും
അവിഹിതം എങ്ങും നടമാടുന്നു
അതിനും പ്രണയം എന്ന പേരിട്ടു വിളിക്കുന്നു
ഒരേ കട്ടിലിൽ ഇരു ധ്രുവങ്ങളിൽ
ഭാര്യ യും ഭർത്താവും അവരുടെ ലോകത്ത്
ഫബിയിൽ നിറയും പ്രണയ പോസ്റ്റുകൾ
എല്ലാം ചതിയുടെ പിന്നാമ്പുറംങ്ങൾ
മടങ്ങാം നമ്മുക്ക് ആ നിഷ്കളങ്ക ബാല്യം
അനന്തമായി ഒഴുകിയ നല്ല കാലം തേടി
ഗ്രാമത്തിന്റെ വിശുദ്ധി തേടി പോകാം
ഒരിക്കൽ കൂടി വസന്തം പിറക്കട്ടെ,