നിനവിൽ നിനച്ചെത്ര
കാത്തിരുന്നെൻ സഖേ
എന്നിട്ടുമൊരുമാത്രയെന്തേ വന്നിലാ നീ
ഒരുമാത്രയെന്തേ വന്നിലാ നീ

ആകാശവീഥിയിൽ വിസ്മയം തീർക്കും
താരഗണം പോലെനീ
എന്നകതാരിനും ശോഭ ചൊരിഞ്ഞൊരാ കാലം
സുന്ദര സുരഭില
സ്വപ്നമായെന്നിൽ നിറയവേ
തിരയുന്നിന്നു ഞാനിപാരിലെങ്ങും

കവിത കൊയ്തുമെതിച്ചൊരാ
പെരുമഴക്കാലവും
നിറവാർന്ന സ്വപ്നങ്ങൾ നിവേദിച്ചൊരാ വസന്തവും
പൂഞ്ചിറകുള്ളോരരോമൽ പക്ഷിയെപോലെ
നിനവിൽ പറന്നു രസിക്കവേ
നറുമണം പരത്തും
വാടാമലരായെൻ ഭാവനയിൽ
നിറഞ്ഞിടാൻ
ഒരുമാത്രയെന്തേ വന്നിലാ നീ

മങ്ങാത്തയോർമ്മതൻ പടവിലായ്
മന്ദം കടന്നൊരാവേളയിൽ
കാറ്റിൻകരങ്ങളിൽ
ഞെരിഞ്ഞമർന്ന വെൺമേഘം കാൺകേയെൻ പൂങ്കിനാവും

നിനവിൽ നിനച്ചെത്ര
കാത്തിരുന്നെൻ സഖേ
എന്നിട്ടുമൊരുമാത്രയെന്തേ വന്നിലാ നീ
ഒരു മാത്രയെന്തേ വന്നിലാ നീ

✍ ബേബിസബിന

By ivayana