Sankaran Kutty Vilyalath✍
ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി മലപ്പുറം ഗവ: കോളേജിൽ 83 ബാച്ചിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന വ്യക്തിയും, നല്ല മാർക്കോടെ ഡിഗ്രി പഠനംപൂർത്തിയാക്കുകയും തുടർന്ന് വർഷങ്ങളോളം കോട്ടക്കൽ മേലേ അങ്ങാടിയിൽ ചെരുപ്പ് കച്ചവടം നടത്തിവരികയും ചെയ്തിരുന്ന വ്യക്തിയാണ്. തന്റെ ജീവിത മാർഗമായിരുന്ന ചെരിപ്പുകട പെട്ടെന്നൊരു ദിവസം ഒഴിവാക്കേണ്ടി വന്ന നിരാശയിൽ നിന്നും ഉടലെടുത്ത മാനസിക സമ്മർദ്ദം ഇയാളുടെ ജീവിതത്തെ ആകെ മാറ്റിമറിക്കുകയായിരുന്നു. പിന്നീട് ജീവിതോപാധിക്ക് വേണ്ടി പല വേഷങ്ങളും കെട്ടിയെങ്കിലും , സിദ്ധനും, പൂജാരിയും ,എല്ലാം തന്നെ മാനസികനിലയെ കൂടുതൽവഷളാക്കനല്ലാതെ ജീവിത മാർഗത്തെ കരുപ്പിടിക്കാൻസഹായിച്ചില്ല എന്നതാണ് വാസ്തവം.
ഇന്ന് നീണ്ടു വളർന്ന തലമുടിയും താടിയുമായി , ജരാനരകൾ ബാധിച്ച്, പ്ളാസ്റ്റിക്ക് കവറുകൾ, കുപ്പികൾ കുത്തി നിറച്ച സഞ്ചികളുമായി കടത്തിണ്ണകൾ അഭയകേന്ദ്രമാക്കി ,അന്നദാനമുള്ള ക്ഷേത്രങ്ങളെ , പള്ളികളെ ചുറ്റിപ്പറ്റി അലക്ഷ്യമായയാത്രയിലാണ്ഇയാൾ . തലയും താടിയും മുഷിഞ്ഞ വേഷവും കണ്ട് പരിചയക്കാർ പോലും അകന്ന്മാറിപ്പോകും.
അധികവുംകോട്ടക്കലുംപരിസരപ്രദേശങ്ങളിലുമായിട്ടാണ് ഇയാൾ കഴിഞ്ഞു വരുന്നത്. ആരോടും കൈ നീട്ടുകയോ,സഹായിക്കാൻ അഭ്യർത്ഥിക്കുകയോ ചെയ്യാറില്ല. പരിചയക്കാരെ കാണുമ്പോൾ എല്ലാ വിവരവും ചോദിച്ചറിയുന്ന ഒരുനല്ലസുഹൃത്തിനെപ്പോലെയാണ് പെരുമാറുക.
കുറച്ച്കാലംനല്ലഒരുപരിചരണം ലഭിച്ചാൽ തന്നെ ഇയാളുടെ എല്ലാ അസുഖങ്ങളും മാറ്റാവുന്നതാണ്, കൂടാതെ ചെറുതെങ്കിലും ചെറിയ ഒരു ജോലിയും ഈ മനുഷ്യന് കൊടുക്കാൻ ആരെങ്കിലും തയ്യാറായാൽ ഇയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ നമുക്ക് സാധിക്കും.
നമ്മുടെ നാട്ടിൽ എത്രയോ നല്ലഓർഗനൈസേഷനുകളും, ചാരിറ്റിസംഘടനകളും, മനുഷ്യസ്നേഹികളുമുള്ളപ്പോൾ ഈ മനുഷ്യനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ നമുക്ക് സാധിക്കില്ലെ?