രചന : സന്ധ്യാസന്നിധി✍
മൂകാംബിക വാഴും
കാര്‍ത്ത്യായനി ദേവീ
കാതങ്ങള്‍ താണ്ടീ
അടിയനിതായെത്തീ…(2)
പദമലരിണ തേടി
ഭാരങ്ങള്‍ ചൊല്ലാന്‍
പാപങ്ങള്‍ തീരാന്‍ നിന്‍
പാദങ്ങള്‍ പൂകാന്‍
അടിയനിതായെത്തീ
അവിടുത്തെ മണ്ണില്‍…
(മൂകാംബിക)
ചെന്താമരകൂമ്പും നിന്‍,
മിഴിരണ്ടും കണ്ടു
മുകില്‍ചായംചോരും
നിന്‍ നിറഭംഗിം കണ്ടു(2)
തനുകാന്തികണ്ടാ
തിരുപാദം തൊഴുവാന്‍
അടിയനിതാ നില്‍പൂ
അവിടുത്തെ മുന്‍പില്‍……
(മൂകാംബിക)
അറിവേറെയില്ലമ്മേ
അപരാധമുണ്ടെന്നില്‍
അടിയന്‍റെ ഉള്ളിലെ
അനുരാഗമറിയണേ..(2)
അലസതമാറ്റണേ
അകതാരില്‍ വാഴണേ..
അക്ഷയപാത്രമാം
അമ്മയിയിൽ നിന്നെന്‍റെ
അകതാരിലക്ഷരം
അമൃതാക്കി വിളമ്പണേ….
അടിയന്‍റയുള്ളില്‍
അങ്ങോളം വസിക്കണേ…
(മൂകാംബിക)