രചന : ജയേഷ് പണിക്കർ✍

ഉത്തരമില്ലാത്ത ചോദ്യമതൊന്നങ്ങു
ഉച്ചത്തിലായങ്ങുയർന്നിടുന്നു
ലക്ഷ്യമില്ലാതെയലഞ്ഞിടുന്നു
ലക്ഷങ്ങളങ്ങനെയെന്തിനായി?
ഒന്നങ്ങുയർച്ചയിലെത്തിടുമ്പോൾ
തെല്ലങ്ങഹങ്കാരമേറിടുന്നു പിന്നെയോ
താഴ്ചയിലെത്തിടുമ്പോൾ മെല്ലെ
ക്കരഞ്ഞുവെറുത്തിടുന്നു
യന്ത്രത്തെപ്പോലെയീ നാളിതെല്ലാം
തള്ളി നീക്കീടുന്നു നിർവ്വികാരം
തെറ്റും ശരിയുമങ്ങേവർക്കുമേ
തത്ത്വത്തിലായങ്ങു കാണ്മതുള്ളൂ
നീർക്കുമിളയാമീ ജീവിതത്തിൽ
നിരുപാധികമങ്ങു നല്ക സ്നേഹം.

ജയേഷ് പണിക്കർ

By ivayana