രചന : അജികുമാർ നാരായണൻ✍

പന്തങ്ങളുയർന്നു വരുന്നേ,
പന്തീരായിരം പന്തങ്ങൾ !
പറക്കും ചിറകുകളെരിക്കും പന്തം
പന്തയത്തിൽ കരുത്തതു പന്തം..

പഴമകളെരിയും പുതുവെട്ടമതായി
പഴമതൻ സ്വത്താം പന്തങ്ങൾ !
പകുതി മുളയ്ക്കും ചിന്തകളാലേ
പഴന്തുണി കെട്ടിയ പന്തങ്ങൾ !

പാകപ്പെടുവാൻ വയ്യിനി,തെല്ലും
പാകപ്പിഴകളുമനവധിയല്ലോ.
പടരും ജ്വാലകളനവധി പകരും
പുതിയകരുതലുമീ ,പന്തങ്ങൾ !

പിച്ചിച്ചീന്തിയ പഴന്തുണികൾ
പിന്നിച്ചേർത്തൊരു പന്തങ്ങൾ
പിരിയതു കൂട്ടി , കരുത്തുകൂട്ടും
പിന്നിൽ തെളിയും പന്തങ്ങൾ !

പടിവാതിലുകൾ തുറന്നുവയ്ക്കാം
പഴമതൻനേരിൻ തിരിയാകാം.
പടപ്പാടുകൂട്ടി ,പോരുകാട്ടി
പടയാളികളായ് പന്തങ്ങൾ !

പവിഴം വിളയും വയലുകളിൽ
പണിശാലകളിൽ തെളിയട്ടെ .
പഴുതടച്ചൊരു നേരിൽ വെട്ടം
പാരിൽ തെളിയും പന്തങ്ങൾ !

അജികുമാർ നാരായണൻ

By ivayana