ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍
ന്യൂ യോർക്ക് : സിപഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി (70) ബാലകൃഷ്‌ണന് ഫൊക്കാനയുടെ ആദരാഞ്ജലികൾ. ഫൊക്കയുടെ സഹചാരിയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ അടുത്ത സുഹൃത്തുമായ കോടിയേരി (70) ബാലകൃഷ്‌ണൻ അര്‍ബുദബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ആണ് നിര്യതനായത്.
രോഗബാധയെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിയുകയായിരുന്നു. 2015ല്‍ സിപിഎം ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോടിയേരി ആദ്യം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു.
കേരളാ രാഷ്ട്രിയത്തിൽ ഒരു നക്ഷത്രം പോലെ ശോഭിച്ചിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണം കഴിവുറ്റ ഒരു നേതാവിനെയും നല്ല ഒരു സുഹൃത്തിനെയും സഹോദരനെയും ആണ് എനിക്ക് നഷ്‌ടമായതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും കേരളത്തോടൊപ്പം ഫൊക്കാനയും ദുഃഖത്തിൽ പങ്കുചേരുന്നതായി സെക്രട്ടറി കലാ ഷാഗി അറിയിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ആയ ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് , കൺവെൻഷൻ ചെയർ വിപിൻ രാജ് ,ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യു , ഇന്റർനാഷണൽ കോർഡിനേറ്റർ തോമസ് തോമസ് , ഇന്റർനാഷണൽ ചാരിറ്റി ചെയർപേഴ്സൺ ജോയി
ഇട്ടൻ, നാഷണൽ കമ്മിറ്റി മെംബേർസ് , റീജിണൽ വൈസ് പ്രസിഡന്റ്മാർ , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു അനുശോചനം രേഖപ്പെടുത്തി.