രചന : അനിയൻ പുലികേർഴ്‌ ✍

ഇനിയില്ല കാണില്ലൊരിക്കലും
നമ്മൾകൊതിക്കുംസൗമ്യസ്മിതം
കുറിക്കു കൊള്ളും വാഗ്ധോരണി
നർമ്മത്തിലുള്ള സംഭാഷണവും
അടരാടിയെന്നു മടർക്കളത്തിൽ
അടി പതറാതെതന്നെയെന്നുമെന്നും
അടിസ്ഥാന വർഗ്ഗത്തിനാശയായി
മാറിയ സംഘത്തിൽ നേതാവായി
ത്യാഗങ്ങളേറെ സഹിച്ചു മുന്നേറി
തടസ്സങ്ങളെ നറും ചിരിയിലാക്കി
ഏൽപിച്ച സ്ഥാനങ്ങളേ താങ്കിലും
കയ്യൊപ്പു ചാർത്തി ഓർമക്കായി
കൂട്ടിപ്പിടിക്കുന്ന കൈത്തഴക്കം
എല്ലായിടത്തും തിളങ്ങിയല്ലോ
മെയ് വഴക്കത്തിൻ ശക്തി കണ്ട്
അക്രമിക്കാനിറങ്ങിയോർക്കും
എന്നുംനിരാശയാൽപിൻതിരിഞ്ഞു
സങ്കോചത്താൽ മടങ്ങിപ്പോയി
ഉഞ്ഞരമുണ്ടേതു പ്രതിസന്ധിയിലും
പ്രത്യയശാസ്ത്ര ക്കരുത്തുകൊണ്ട
പ്രത്യുൽപന്നമതിത്വ മതി ത്രമേൽ
കണ്ടിട്ടുണ്ടോ മറ്റുള്ളവരിൽ
ജീവിച്ചീടും സ്മരിച്ചിടും നമ്മൾ
കനമുള്ള ഓർമകളോടെ തന്നെ
കാതോർത്തു നിന്നവർ മുഴക്കിയ
ആരവങ്ങൾക്കു കണക്കില്ലല്ലോ
……………………………………………………
സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗമായ
മുൻ സംസ്ഥാന സെക്രട്ടറി സ: കോടിയേരി ബാലകൃഷ്ണന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികൾ.

അനിയൻ പുലികേർഴ്‌

By ivayana