ന്യു യോര്‍ക്ക്:  ഫൊക്കാനയുടെ  സീനിയർ നേതാവും,സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയ  ലീലാമാരേട്ടിന്റെ  ഭർത്താവും  ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ   ഫൊക്കാന ആദരാഞ്ജലികൾ അർപിക്കുന്നു.

അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജൻ മാരേട്ട് . ആദ്യകാല മലയാളികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിന്ന  അദ്ദേഹം നല്ല  ഒരു  മനുഷ്യ സ്നേഹി ആയിരുന്നു .  അമേരിക്കൻ മലയാളികളുടെ  പല കുട്ടായ്‌മക്കും അദ്ദേഹം നേതൃത്വം  നൽകിട്ടുണ്ട് .

ഫൊക്കാനയുടെ  കമ്മിറ്റി മെംബേർ, റീജണൽ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , ട്രഷർ  തുടങ്ങി  ഫൊക്കാനയുടെ മിക്ക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള  ഫൊക്കാനയുടെ സീനിയർ നേതാവായ  ലീല മാരേട്ടിന്റെ  ഭർത്താവിന്റെ  വിയോഗത്തിൽ  ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നു.

രാജീവ് മാരേട്ട്, ഡോ. രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും സൂസി മാരേട്ട്, സുനില്‍ എബ്രഹാം എന്നിവര്‍ മരുമക്കളും, എമിലി മാരേട്ട്, സേവ്യര്‍ എബ്രഹാം, ലൂക്കാസ് എബ്രഹാം എന്നിവര്‍ കൊച്ചു മക്കളും ആണ്.

 രാജൻ മാരേട്ടിന്റെ  നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം  
ഈ വിഷമ ഘട്ടം തരണം ചെയ്യാൻ    കുടുംബത്തിനും   ജഗതീശ്വരൻ  ശക്തി നൽകട്ടെ  എന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു .

രാജൻ മാരേട്ടിന്റെ നിര്യാണം    ഫൊക്കാന കുടുംബത്തിന്   ഒരു തീരാനഷ്‌ടമാണെന്ന്  ഫൊക്കാന  ജനറൽ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഫൊക്കാന കുടുംബത്തിൽ  ഉണ്ടായ ഈ ദുഃഖത്തിൽ ഫൊക്കാന കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ  ഡോ. മാമ്മൻ സി  ജേക്കബ് അഭിപ്രയപ്പെട്ടു.

രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ   ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം   അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി  ഫൊക്കാന ഭാരവാഹികൾ ആയ സജിമോൻ ആന്റണി , ശ്രീകുമാർ ഉണ്ണിത്താൻ ,  സുജ ജോസ്,  വിജി നായർ,  പ്രവീൺ തോമസ്,  ഷീല ജോസഫ്,  ലൈസി അലക്സ്,  വിനോദ് കെആർകെ , ഫിലിപ്പോസ് ഫിലിപ്പ്   , എബ്രഹാം ഈപ്പൻ , ജോയി ചക്കപ്പൻ  ,ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ , ടി. എസ് . ചാക്കോ, നാഷണൽ കമ്മിറ്റി മെംബേർസ് ട്രസ്‌ടീബോർഡ് മെംബേർസ്, റീജണൽ വൈസ് പ്രസിഡന്റുമാർ    എന്നിവർ   അറിയിച്ചു.

രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ  അനുശോചനം രേഖപ്പെടുത്തുന്നിതിന് വേണ്ടി ജൂൺ 29 ന്  തിങ്കളാഴ്ച വൈകിട്ട്  8 മണിമുതൽ 9:30 (EDT) വരെ ന്യൂ യോർക്ക് റീജിയൻ  നടത്തുന്ന വെബ്ബിനാറിൽ പങ്കെടുക്കുവാനുള്ള ലിങ്കും താഴെ കൊടുക്കുന്നു .

 Join Zoom Meeting
https://us02web.zoom.us/j/82476894308

Meeting ID: 824 7689 4308
One tap mobile
+19292056099,,82476894308# US (New York)
+13017158592,,82476894308# US (Germantown)

By ivayana