അയൂബ് കാരൂപടന്ന ✍️
പ്രിയരേ. മലയാളികളടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഹെവി ഡ്രൈവർ ജോലി വാഗ്‌ദാനം ചെയ്തു നൂറോളം പേരെ റിയാദിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്നു ചതിയിൽ പെടുത്തിയിരുന്നു . നാലു മാസം കഴിഞ്ഞിട്ടും ജോലിയോ ശമ്പളമോ കിട്ടാതെ നരകിച്ച തൊഴിലാളികൾക്ക് വേണ്ടി നാട്ടിൽ നിന്നും ചില വ്യക്തികൾ ഞാനുമായി ബന്ധപ്പെട്ടു . വിഷയത്തിൽ ഉടനടി ഇടപെട്ട ഞാനും . എന്റെ സഹപ്രവർത്തകരായ . ഹംസ കല്ലിങ്ങൽ . മുനീർ കുനിയിൽ . ഷാനവാസ് ഷാനു . ഞങ്ങൾ ഉടനെ തന്നെ തൊഴിലാളികളുടെ താമസ സ്ഥലത്തെത്തി . വളരെ ദയനീയമായ അവസ്ഥയിലായിരുന്നു എല്ലാവരും . ആഹാരമില്ല . താമസിക്കാൻ വൃത്തിയുള്ള ഇടമില്ല . അവരുടെ അവസ്ഥ കണ്ടാൽ ആർക്കും സഹിക്കാൻ കഴിയുമായിരുന്നില്ല .ഉടനെ തന്നെ കമ്പനി മാനേജ് മെന്റിനെ വിളിച്ചു വരുത്തി തൊഴിലാളികളുടെ വിഷയം ചർച്ച ചെയ്തു . വളരെ ധിക്കാരത്തോടെയുള്ള ഇടപെടൽ ആയിരുന്നു അവരുടേത് . അവരുടെ സംസാരത്തിൽ നിന്നും വ്യക്തമായി കാര്യമായ ആരൊക്കെയോ അവരെ സഹായിക്കാനുണ്ടെന്നു . കാരണം അഞ്ച് വർഷം മുൻപ് ഇതേ കമ്പനിയെ 161, തൊഴിലാളികളുടെ വിഷയവുമായി . ഞാൻ തന്നെ ഇടപെട്ടുകൊണ്ട് . കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും റിക്രൂട്ട്മെന്റ് ലൈസൻസ് കേൻസലാക്കുകയും ചെയ്തിരുന്നു . അതേ കമ്പനി തന്നെ വീണ്ടും റിക്രൂട്ട്മെന്റ് നടത്തി തൊഴിലാളികളെ കയറ്റി അയക്കണമെങ്കിൽ ഉന്നതങ്ങളിൽ നിന്നും സഹായങ്ങൾ വേണം . ഏതായാലും അവരുടെ വിളവൊന്നും ഇവിടെ ചിലവായില്ല . തൊഴിലാളികൾക്ക് താമസിക്കാൻ അന്ന് തന്നെ നല്ല മുറികളൊരുക്കി അവർക്കു വേണ്ടുന്ന ഭക്ഷ്യ ധാന്യങ്ങൾ ഞങ്ങൾ നൽകി . തുടർന്ന് ലേബർ കോടതിയിലും എംബസിയിലും കേസ് രെജിസ്റ്റർ ചെയ്തു . എംബസി മുഘേന വിദേശകാര്യ മന്ത്രാലയത്തിലും പരാതി നൽകി . ഇതിനിടെ പലവിധത്തിലുള്ള ഭീക്ഷണികളുമായി കമ്പനി അധികൃതർ എതിയെങ്കിലും തൊഴിലാളികൾ ഉറച്ച നിലപാടോടെ ശക്തമായി പ്രതിരോധിച്ചതോടെ . എല്ലാവർക്കും ഫൈനൽ എക്സിറ്റും . ടിക്കറ്റും ലഭിച്ചു . എല്ലാവരും ഞങ്ങൾക്ക് സ്നേഹത്തോടെ നന്ദി പറഞ്ഞുകൊണ്ട് നാട്ടിലേക്കു യാത്രയായി . ഇനിയും . റിക്രൂട്ട് മെന്റ് കമ്പനി നൽകുന്ന തൊഴിൽ കരാർ ഒറിജിനൽ ആണോ എന്ന് ഉറപ്പു വരുത്തി മാത്രമേ ഒപ്പ് വെക്കാവു എന്ന് എല്ലാ തൊഴിൽ അന്വേഷകരോടും ഓർമ പെടുത്തുകയാണ് . ….