ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന് ലോകാരോഗ്യ സംഘടന. ഗാംബിയ എന്ന രാജ്യത്തെ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിനാണ്  ഇന്ത്യ  നിര്‍മ്മിത കഫ് സിറപ്പ് കാരണമായത്. ഡയറ്റ് തലിന്‍ ഗ്ലൈകോള്‍, എത്തിലിന്‍ ഗ്ലൈകോള്‍ എന്നിവ അപകടകരമായ അളവില്‍ കഫ് സിറപ്പില്‍ ഉണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കഫ്‌സിറഫ് ആണ് ഇത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ചുമയ്ക്കും ജലദോഷത്തിനുമുള്ള നാല് കഫ് സിറപ്പുകള്‍ക്കെതിരെയാണ് ലോകാരോഗ്യസംഘടന രംഗത്തെത്തിയത്. Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നിവ നിര്‍ത്തലാക്കണമെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത്.

വൃക്കസംബന്ധമായ രോഗം കാരണം അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണം കൂടിയിരുന്നു. ഈ സാഹചര്യത്തില്‍ ഗാംബിയ സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കഫ് സിറപ്പിന്റെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടത്.

By ivayana