രചന : അശോകൻ പുത്തൂർ ✍

പഴേകാലത്ത്
പെണ്ണുങ്ങള് കുളിക്കാമ്പോണതും
തൂറാമ്പോണതും
നോക്കിനടക്കണ കൂട്ടര്ണ്ടാർന്ന്
കോഴീനെകട്ടും
കള്ള് വാറ്റിക്കുടിച്ചും
ചീട്ടുകളിച്ചും പൊറാട്ട്നാടകംകണ്ടും
നാട്ടാര്ടെ പെണ്ണ്ങ്ങൾടെ
കുണ്ടീം മോറും മൊലേം കാമിച്ച്
കൊയ്‌തൊഴിഞ്ഞ പാടങ്ങളിൽ
ദിഗംബരൻമാരായി അർമാദിച്ച്
എം ജി ആർ സിനിമയിലെ പാട്ടുംപാടിനടിച്ച്
അവരങ്ങനെ പൂണ്ടുവെളയാടി…………
ഇപ്ലത്തെ കാലത്ത്
ആണൊരുത്തന്മാര്
പണീട്ത്ത്ട്ട് പൊരേലെത്ത്യാ
ഫേസ്പുക്കിലേം
വാട്സാപ്പിലേം പെണ്ണ്ങ്ങള്
ചോറുണ്ടോ മൂത്രംഒഴിച്ചോ
കുളിച്ചോ പൊട്ടുകുത്ത്യോ
ഇങ്ങനെ ഓരോന്നോർത്ത്
ദെണ്ണപ്പെട്ടോണ്ടിരിക്കും……
ലോകത്തെ
സകലമാന പെണ്ണുങ്ങളേം
കുളിപ്പിച്ചും ഉടുപ്പിച്ചും
തീറ്റിച്ചും കൊഞ്ചിച്ചും
ന്റെ മൂപ്പര് കെടക്കാൻവരുമ്പോ
നേരം പൊലർച്ച്യാവും
അതോണ്ടെന്റെ അമ്പ്രാളെ
ഇന്നലെ രാത്രി
ഞങ്ങടെ ബെഡ്റൂമിലാർന്ന്
ന്റെ എണ്ണതേപ്പും
കുളീം മൂത്രംപാറ്റലും.
കണ്ട്കണ്ട് മൂപ്പര്ടെ
പൂത്യങ്ങട് തീരട്ടേന്ന് ഞാനും 😄
അല്ലപിന്നെ…………..
കണ്ട് മത്യായിറ്റ്ണ്ടാവും ല്ലെ… ങും.

അശോകൻ പുത്തൂർ

By ivayana