രചന : ടി.എം. നവാസ് വളാഞ്ചേരി✍

നാടും നഗരവും കച്ചകെട്ടി ഇറങ്ങുകയാണ്. ലഹരി പൂക്കും താവളങ്ങളിലെ കാണാക്കെണികൾ തുറന്നു കാട്ടാൻ . കാലത്തിന്റെ കടമ നിർവഹിക്കാൻ, നാടിനെ വീടിനെ, വരുംതലമുറയെ രക്ഷിക്കാൻ.ഈ മഹാ യുദ്ധത്തിൽ യോദ്ധാവായി നാമോരോരുത്തരും മുൻ നിരയിൽ തന്നെ ഉണ്ടായെ പറ്റൂ.

ലഹരി പൂക്കും താവളങ്ങൾ ഏറെയാ
ലഹരി കൊണ്ട് വീണ കൂട്ടർ എത്രയാ
ലഹരി നുണയാൻ വേണ്ടി എന്തും ചെയ്യലാ
സമയമായാൽ സമനിലയും തെറ്റലാ
ലഹരി വലയിൽ പെട്ടു പോയാൽ കഷ്ടമാ
പണമതേറെ പോകുമെന്നത് സത്യമാ
മനസ്സതിന്റെ താളമൊക്കെ തെറ്റലാ
ജീവിതത്തിൻ കോലമാകെ മാറലാ
ബോധമില്ലാതങ്ങു റോഡിൽ വീഴലാ
നേരമേറെ ചത്ത പോലെ കിടക്കലാ
അന്തമില്ലാ
തേറെ വാക്ക് പുലമ്പലാ
ചിന്തയാകെ ചിതലരിച്ചു പോകലാ
ദിനമതെന്നും കിട്ടിയില്ലേൽ വിറയലാ
രൗദ്രഭാവം പൂണ്ട് വേഷം കെട്ടലാ
വല വിരിച്ചോർ കണ്ണിയാക്കാൻ നോക്കലാ
തന്ത്രവും
കുതന്ത്രവും
പയറ്റലാ
പെട്ടു പോയാൽ ജീവിതം നശിച്ചിടും
നോവു പേറി നീറി നാം തളർന്നിടും
ലഹരി തൻ
വിപത്തിനെ യകറ്റിടാം
രക്ഷനേടാൻ കയ്യുയർത്തി തേടിടാം
കാവലേകാം പട നയിക്കാം
നാടിനായ്
പടയണിയിൽ
മുൻ നിരയിൽ നിന്നിടാം.

ടി.എം. നവാസ് വളാഞ്ചേരി



By ivayana