രചന : മംഗളൻ എസ്✍

നെഞ്ചിലെ പൊൻകുരുന്നേ
പിഞ്ചു പെൺപൈതലേ നീ
നെഞ്ചകം നീറാതെനിക്ക്നിത്യം
സഞ്ചീവനി മരുന്നാണ് നീയേ..

ചെഞ്ചുണ്ടിൽ പുഞ്ചിരിയും
കൊഞ്ചും മൊഴിമകളുമായ്
കൊഞ്ചും കൊലുസ്സണിഞ്ഞ്
മൊഞ്ചത്തിപ്പെണ്ണ് വായോ..

വഞ്ചി പൊട്ടിച്ചതിൽനി-
ന്നഞ്ചാറ് രൂപയുമായ്
പുഞ്ചിരി തുകി വായോ
പഞ്ചാര മിട്ടായി വാങ്ങാം..

തഞ്ചത്തിൽച്ചോടുവെച്ച്
കൊഞ്ചിക്കുഴഞ്ഞ് വായോ
മഞ്ചാടി പെറുക്കി നൽകാം
സഞ്ചികൾ കൊണ്ടുവായോ..

സഞ്ചികൾ നിറയുവോളം
മഞ്ചാടി മണി പെറുക്കാം
പഞ്ചാരപ്പാലുമ്മ നൽകാം
സഞ്ചാരം പോകാൻ കൂട്ടാം.

By ivayana