രചന : രാജു കാഞ്ഞിരങ്ങാട്✍

ഒരു മെലിഞ്ഞ പുഴ
കിതച്ചു കൊണ്ട്പതുക്കെ –
ഇഴഞ്ഞു നീങ്ങുന്നു
അവർനട്ട അന്തകവിത്തിനെ
അവസാനത്തെ ഓരോ തുള്ളി –
യായ് നനയ്ക്കുന്നു

കാണാ ദൂരത്തേക്ക് പാഞ്ഞു –
പോയ കാലത്തെ
കൈവഴികളായി കരയിലേക്ക് –
കയറി
വേണ്ടത്രയും ജലം കൊടുത്ത്
വിളവത്രയും വിളയിച്ചെടുത്ത –
തോർത്ത് നെടുവീർപ്പിടുന്നു

അവർ അരികിൽ തന്നെയുണ്ട്
ആത്മഹത്യ ചെയ്യണമെന്ന് –
ആഗ്രഹമുണ്ട്
പിടിക്കപ്പെട്ടാൽ കൊല്ലാക്കൊല –
ചെയ്യും.
കൂനിക്കിതയ്ക്കുന്ന പുഴ പതുക്കെ
ഞരക്കങ്ങളിൽ ചുരുണ്ടുകൂടി കിടന്നു.

രാജു കാഞ്ഞിരങ്ങാട്

By ivayana