രചന : ഗഫൂർ കൊടിഞ്ഞി✍

ശരി തന്നെ,
ഞാൻ ചിരിക്കാറില്ല
നിന്നോടുള്ള സൗഹൃദം
പുതുക്കാറുമില്ല
വെറുതെ കണ്ടെന്ന മട്ടിൽ
നമ്മൾ ഇരു ഭാഗത്തേക്കും
പരസ്പരം മറികടന്ന് പോകും
നിൻ്റെ
കുറ്റപ്പെടുത്തലുകൾക്കിടയിലും
നിന്നെ എനിക്ക്
മറക്കാനാവില്ല എന്നത്
നീ അറിയുന്നില്ലെന്ന് മാത്രം
നിൻ്റെ പരിഭവപ്പേച്ചുകൾ
എന്നെ അലോസരപ്പെടുത്താറുണ്ട്.
ഒരു മുരടനെന്ന ജൽപ്പനം
ഞാൻ കേൾക്കാറുമുണ്ട്.
എങ്കിലും ഞാൻ തിരിഞ്ഞ്
നടക്കുകയാണ് പതിവ്.
ക്ഷമിക്കുക സുഹൃത്തേ
പരസ്പരം വാക്കുകൾ തപ്പിതടയുന്നതിനേക്കാളും
അകലം പാലിക്കുക എന്നത്
മാത്രമാണ് നമ്മുടെ വ്യക്തിത്വം
നിലനിർത്തുവാനുള്ള ഏക വഴിയായി
ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്.
അങ്ങനെ
നമുക്കിടയിലുള്ള
സൗഹൃദത്തിൻ്റെ പാലം
ഒരിക്കലും തകർന്ന് വീഴാതെ
ഞാൻ സൂക്ഷിക്കും.

ഗഫൂർ കൊടിഞ്ഞി

By ivayana