മാത്യുക്കുട്ടിഈശോ✍
ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച് എല്ലാ കമ്മറ്റി അംഗങ്ങളും തങ്ങളുടെ ഉൽഘണ്ഠ രേഖപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ രക്ഷിക്കണമെങ്കിൽ ശശി തരൂർ തന്നെ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഉചിതം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തരൂരിൻറെ സ്ഥാനാർഥിത്വം ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ ഒരു നല്ല ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് പ്രസ്താവിച്ചു. മീറ്റിംഗിൽ പങ്കെടുത്ത മറ്റു എല്ലാ അംഗങ്ങളും പ്രസ്തുത അഭിപ്രായത്തോട് യോജിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായ കോൺഗ്രസ്സ് പാർട്ടി ഓരോ തെരഞ്ഞെടുപ്പു കാലം പിന്നിടുംതോറും തോൽവികൾ ഏറ്റുവാങ്ങി ശക്തി കുറയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. നല്ല ഒരു നേതൃത്വത്തിൻെറ അഭാവം കോൺഗ്രസ്സ് പാർട്ടിയിൽ അനുഭവപ്പെടുന്നു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ നല്ല നേതൃത്വത്തെ കമ്മറ്റി പ്രകീർത്തിച്ചെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറിയതിനാൽ പുതിയ അധ്യക്ഷന്റെ അനിവാര്യത നേരിടുകയാണ്. നീണ്ട 22 വർഷങ്ങൾക്ക് ശേഷം ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ്സ് പാർട്ടി പ്രഖ്യാപിച്ചപ്പോൾ തരൂർ മത്സര രംഗത്ത് വന്നത് മുതൽ പാർട്ടിയിൽ ഒരു ഉണർവ് അനുഭവപ്പെട്ടു തുടങ്ങി.
ഐ.ഓ.സി. യു.എസ്.എ. കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, പ്രസിഡന്റ് ലീലാ മാരേട്ട് , ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ഐ.ഓ.സി. നാഷണൽ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, നാഷണൽ വൈസ് പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിൽ, ജോസ് ജോർജ്, നാഷണൽ സെക്രട്ടറി ജയചന്ദ്രൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സതീശൻ നായർ, ട്രഷറർ വിപിൻ രാജ്, ഐ.ടി. ചെയർമാൻ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് ചെറിയാൻ കോശി, സെക്രട്ടറി ഈപ്പൻ ദാനിയേൽ, ന്യൂയോർക്ക് റീജിയൺ പ്രസിഡന്റ് വർഗീസ് പോത്താനിക്കാട്, പെൻസിൽവാനിയ റീജിയണൽ പ്രസിഡന്റ് സാബു സ്കറിയ, ഫ്ലോറിഡാ റീജിയൺ ചാക്കോ കുരിയൻ, മിഷിഗൺ റീജിയൺ മാത്യു വർഗീസ് ചിക്കാഗോ റീജിയൺ പ്രൊഫ. തമ്പി മാത്യു, ഹ്യൂസ്റ്റൺ റീജിയൺ തോമസ് ഒലിയാംകുന്നേൽ, അറ്റ്ലാന്റാ റീജിയൺ ജോർജ് മൂലമറ്റം തുടങ്ങിയവർ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിൽ പങ്കെടുത്തു.
നിൽവിൽ കോൺഗ്രസ്സ് പാർട്ടിയിലുള്ള നിരവധി പ്രശ്നങ്ങളെപ്പറ്റിയും പ്രതിസന്ധികളെ കുറിച്ചും യോഗം.