രചന : രാജീവ് ചേമഞ്ചേരി✍

ഉലയിലുരുകി വെന്തുനീറി ചുവന്ന് –
ഉയിരിന്ന് ഭയഭീതിയേകി….!
ഉണ്മതൻ ശിരസ്സറുക്കാൻ –
ഉയർന്ന് മൂർഛയാലോടുകയായ്…..
ഉദരത്തിൻ പൊക്കിൾകൊടിയറുത്ത ജന്മം-
ഉലകിൻ വെട്ടം കണ്ട് മടുക്കാതെയിന്ന്?
ഉന്നം പിഴക്കാത്ത ഭ്രാന്തമാം കരങ്ങളാൽ-
ഉടലറുത്ത് രക്തം വാർന്ന് ഇരുട്ടിലാവുന്നു!
ഉറക്കെ തല്ലിച്ചതച്ച് ഭാവന തീർക്കേ…
ഉരച്ചിട്ട് പതിയെ പാകമാക്കീടുന്നു!!!
ഊതിക്കാച്ചിയെടുത്തൊരീ ശപഥം –
ഊണിലുമുറക്കിലും രക്തരക്ഷസ്സായ്!
ഉറക്കമില്ലാത്ത തലച്ചോറിൻ ലക്ഷ്യം-
ഉറച്ച മനസ്സിനു കൂർത്ത വിഷപല്ലായ്?
ഉന്മാദമടിതെറ്റിയലറിയീ പാന്ഥാവിൽ-
ഉത്തരമില്ലാത്ത തലയോട്ടികളേറുന്നു…!

രാജീവ് ചേമഞ്ചേരി

By ivayana