1990 ല്‍ ടെലിവിഷന്‍ സീരീസ് ആയ ക്രാക്കറിലെ മനോരോഗ വിദഗ്ധനായാണ് അഭിനയ രംഗത്ത് റോബി പ്രശസ്തനായത്. അതിലെ കഥാപാത്രത്തിലൂടെ മൂന്നുതവണ ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ്‌സിൽ മികച്ച നടനുള്ള അവാര്‍ഡും റോബി നേടിയിട്ടുണ്ട്. ജെ കെ റൌളിംഗിന്‍റെ ഹാരി പോര്‍ട്ടറിലെ മാർഗനിർദേശകനായ ഹാഗ്രിഡ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ അഭിനയ മികവിന് തെളിവായിരുന്നു. 2001 നും 2011 നും ഇടയില്‍ പുറത്തിറങ്ങിയ എട്ട് ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലും റോബി അഭിനയിച്ചിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോള്‍ഡന്‍ ഐ, ദി വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്നീ ചിത്രങ്ങളിലെ റഷ്യൻ മാഫിയ തലവന്റെ വേഷവും ശ്രദ്ധേയമായിരുന്നു. റോണ ജെമ്മെൽ ആണ് ഭാര്യ. സഹോദരി ആനി റേ, മക്കളായ സ്പെന്‍സര്‍, ആലീസ് എന്നിവര്‍ക്കൊപ്പമായിരുന്നു റോബി താമസിച്ചിരുന്നത്. റോബിയുടെ നിര്യാണത്തില്‍ ഹാരിപോട്ടര്‍ രചയിതാവ് ജെകെ റൌജിംഗ് അടക്കം നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.സ്കോട്ടിഷ് നടനായ റോബിക്കിന് 72 വയസായിരുന്നു.
1950 ല്‍ സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച റോബി കോള്‍ട്രെയിനിന്റെ ശരിക്കുള്ള പേര് ആന്റണി റോബര്‍ട്ട് മക്മില്ലന്‍ എന്നാണ്. ഇരുപതാം വയസില്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പ്രശസ്ത സാക്‌സോഫോണിസ്റ്റിന്റെ പേരില്‍ നിന്നാണ് കോള്‍ട്രെയ്ന്‍ എന്ന പേര് സ്വീകരിച്ചത്. പിന്നീട് ഹാസ്യ വേഷങ്ങളില്‍ വേദികളില്‍ നിറയുകയായിരുന്നു. 1980 കളിലാണ് കോള്‍ട്രെയന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോള്‍ഡന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷന്‍ കോമഡി ഷോകളിലും കോള്‍ട്രെയിന്‍ മികവ് തെളിയിച്ചു. ദശാബ്ദങ്ങളായി ലോകമെമ്പാടുളള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരിചിതമായ ഒരു മുഖമാണ് ഹാഗ്രിഡിന്റെതെന്ന് നിസംശയം പറയാം.1981 ൽ ടെലിവിഷന്‍ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോള്‍ട്രയ്ന്‍ ആദ്യമായി അഭിനയിച്ചത്. 2006 ല്‍ അദ്ദേഹത്തിന് ഒബിഇ (ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍) പുരസ്‌കാരം ലഭിച്ചു. കൂടാതെ 2011-ല്‍ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്ലന്‍ഡ് അവാര്‍ഡും അദ്ദേഹം നേടി.