രചന : ശ്രീനിവാസൻ വിതുര✍
കാലം ചലിക്കുന്നേ കൂടെ
ഞാനും ചലിക്കുന്നേ
ഓർമ്മകൾ പായുന്ന ദിക്ക്
തിരഞ്ഞിതാ ഞാനും ചലിക്കുന്നേ
ചാലക്കുടിക്കാരൻ ചങ്ങാതി പാടിയ
പാട്ടത് കേക്കുന്നേ
പാട്ടിന്റെയീണവും തേടിഞാനിന്നിതാ
കൂടെ ചലിക്കുന്നേ
ഇമ്പമാർന്നുള്ളൊരാ നാടൻ പാട്ടിന്റെ ഈണവും കേൾക്കുന്നേ
തുള്ളി കളിച്ചവർ നാനാദേശത്ത്
ഇന്നുമതോർക്കുന്നേ
നാടൻ പാട്ടിനെ നാട്ടാരറിഞ്ഞത്
ഞാനും ഓർക്കുന്നേ
തുള്ളിക്കളിക്കേണം, ഇന്ന് ആടിമറിയേണം
ചാലക്കുടിക്കാരൻ മണിയുടെ ഓർമ്മകൾ ഇന്നൊന്നൊർത്തിടേണം
പാട്ടൊന്നു പാടിടേണം
മണിയുടെ ഓർമ്മ പുതുക്കേണം
നാടൻ പാട്ടിന്നീണം കൊടുത്തൊരാ
ചാലക്കുടിക്കാരൻ
കാലത്തിൻ മുമ്പേയന്നു നടന്നൊരു
നല്ല കലാകാരൻ
അർപ്പിപ്പൂ ഞാനും ഇന്നീവേളയിൽ
ആയിരമശ്രു പുഷ്പം
താത്തിനന്തക തെയ്താരെ,
തകതിനന്തക തെയ്താരെ
താത്തിനന്തക തകതിനന്തക
തകതിനന്തക തെയ്താരെ.