അതിർത്തിയിൽ ശക്തമായ സൈനിക നീക്കവുമായി ഇന്ത്യ. സംഘർഷ സാധ്യത നിലനിൽക്കുന്ന ഗൽവാൻ താഴ്‌വരയിൽ ഇന്ത്യ ടി 90 ഭീഷ്മ ടാങ്കുകൾ വിന്യസിച്ചു. ഗൽവാൻ നദിക്കരയിൽ ചൈനീസ് സേന ആയുധ സന്നാഹങ്ങളുമായി നിലയുറപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ഇനി പ്രകോപനമുണ്ടായാൽ തിരിച്ചടിയ്ക്കാൻ പ്രതിരോധ വകുപ്പ് സൈന്യത്തിന് അനുവാദം നൽകിയിട്ടുണ്ട്.
1,597 കിലോമീറ്റർ ഇന്ത്യ ചൈന അതിർത്തിയിൽ കരസേനയും, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും ശക്തമായി നിരീക്ഷണം നടത്തുന്നുണ്ട്. ആയുധങ്ങളും ടാങ്കുകളും ഈ ഭാഗങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. അതിർത്തിയിൽ ചൈനയും വലിയ സൈനിക സന്നാഹങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മിസൈലുകൾ ഉൾപ്പടെ ഇന്ത്യ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിട്ടുണ്ട്.