രചന : സി ആർ ശ്രീജിത്ത് നീണ്ടൂർ ✍

നല്ല
തലവേദനയുണ്ട്!.
യാത്രയിലുടനീളം
വീടതിന്‍റെ
കോണുകളെയും
ചതുരങ്ങളെയും
തെറ്റിച്ചിരിക്കുമോ
എന്നതോര്‍ത്തിട്ടുള്ള
സ്ത്രീലിംഗപരമല്ലാത്ത
വേവലാതിയുടെ!
ശനി,
ഞായര്‍
രണ്ടവധിദിനങ്ങള്‍
ഈയിടെയായി
വല്ലാണ്ടങ്ങ്
പെണ്ണാധിപധ്യപരമാകുന്നതിനെ
മുക്തഖണ്ഡം
വിമര്‍ശിക്കുന്ന
ഒരാളുടെ
ദൂരെപ്പോക്കുകളുടെ
തലവേദനയെ
വീടെന്ന്
പറയാത്തവരുടെ
കൂട്ടുണ്ടായിരുന്നെങ്കില്‍?
കുറിഞ്ഞി
പൂത്തനീലയെ
വീട്ടിലൊട്ടിക്കാന്‍
പെടുന്ന
പാടിനെ!
നല്ല
തലവേദനയുണ്ട്!
വെള്ളിയാഴ്ച
വൈകുന്നേരം
അടിമാലി
കടന്നതാണ്
കൊഴിഞ്ഞ
പഴേ
കുറിഞ്ഞിറൂട്ടല്ലയിത്
റൂമും
സമാധാനോമുള്ള
രണ്ടാളുറക്കങ്ങള്‍
ഞാന്‍
സ്വപ്നം
കണ്ടു
കവലേന്ന്
ഗോഡ്ലാന്‍റ്
ഓട്ടോയില്
അവള്
എന്‍റമ്മെനേം
എന്‍റെ
പുള്ളേരേം
കൂട്ടി
കുറിഞ്ഞിപ്പൂ
കാണാന്‍
പോകാന്‍
റാറ്റാ
കൊടുക്കണത്
നല്ല
തലവേദനയുണ്ട്
കൊലപ്പാതിരായാണ്,
തീര്‍ന്നുപോയ
ഉറക്കത്തിനെടേലേയ്ക്ക്
ഒരോട്ടോയും
വന്നില്ല!
തണുപ്പും
ചെരുവും
തുന്നിത്തരുന്ന
പുതപ്പിന്‍റെ
സുഷിരങ്ങളോട്
പരാതിപ്പെട്ടാല്‍
‘സിവില്‍’ക്കേസില്‍
ഞാന്‍തന്നെ
അകത്താകുമല്ലോ?
നല്ല
തലവേദനയുണ്ട്,
സമാധാനോംമുണ്ട്
ദുസ്വപ്നമല്ലാത്തതിന്‍റെ

ഓട്ടോറിക്ഷയില്‍
പിണ്ണാക്കിറക്കിത്തുടങ്ങിയ
പകലിനെയാണ്
ശനിയെന്ന്
അന്ന്
ആളുകള്‍
വിളിച്ചത്
തലവേദന
ആര്‍ക്കെപ്പോളെക്കെ
വരാം?
ഞാന്‍
പോരുമ്പോള്‍
അവള്‍ക്കും
വിളിച്ചപ്പോളെല്ലാം
അവള്‍ക്കും
തലവേദനയായിരുന്നല്ലോ
പൂവുകളെ
ആളുകള്‍
മെരുക്കുമ്പോലെ
പൂവുകള്‍
ആളുകളെയും
മെരുക്കും

ഞാന്‍
മെരുങ്ങിയതും
പൂവില്‍
തലവേദനക്കുള്ള
ഒറ്റമൂലിയായി
തൊട്ടതും
പൂവില്‍
ഒടുക്കത്തെ
തലവേദനയെടുത്ത്,
വേവലാദിപ്പെട്ട്
ദൂരെ
ദൂരെ
പോകാന്‍
അതവിടെപ്പൂത്തേയെന്നും
പറഞ്ഞ്
എത്രപേര്‍
വന്നതാ?
എന്നെയെന്താണിങ്ങനെ
വീടുപിടിച്ചുവെക്കണത്?

സി ആർ ശ്രീജിത്ത് നീണ്ടൂർ

By ivayana