രചന : വാസുദേവൻ. കെ. വി ✍
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയ പോലെ നമ്മളിൽ പലരും. എന്റെ fb ഹാക്ക് ചെയ്യപ്പെട്ടേ എന്ന രോദനം. പിന്നെ മിറർ അക്കൗണ്ട് പണം ചോദിക്കുന്നു എന്ന നിലവിളിയും.
കാലം മാറി നമ്മുടെ കോലവും ഇത്തിരി മറ്റേണ്ടതുണ്ട് നമ്മൾ.
ഇത് ഗെയിമുകളുടെ കാലം. ഫ്രോഡുകൾക്കൊപ്പം നമ്മളും സുരക്ഷാ ചുവട് വെയ്പ്പുകൾ നടത്തേണ്ടതുണ്ട്. ബുദ്ധി പൂർവ്വം.
അല്ലെങ്കിൽ പണി പാലുംവെള്ളത്തിലും കിട്ടും.
2004 ൽ ആരംഭിച്ച ഫേസ്ബുക് 2006 ൽ ഇന്ത്യയിൽ ലഭ്യമായി. 2010 ൽ ഹൈദരാബാദിൽ ഫേസ്ബുക് ഓഫീസ് തുറന്നു.
നമ്മൾ ആരാണെന്ന വിവരം കൈപറ്റി നമ്മളെ പൂൾ ചെയ്ത് യഥാർത്ഥ ക്ലൈന്റിന് നൽകിയാണ് ഫേസ്ബുക് വളർന്നത്. ബിസിനസ് രംഗത്തിന് ഏറെ സഹായകമായി ഇത്. ഒരു സെക്കന്റ് ഹാൻഡ് കാറിന്റെ പോസ്റ്റിൽ നമ്മൾ കയറി പ്രതികരിച്ചാൽ നമ്മുടെ ലൊക്കേഷനിലുള്ള മറ്റ് സമാന ബിസിനസ് പോസ്റ്റുകൾ മുന്നിൽ വരുന്നത് ഇക്കാരണം കൊണ്ട്.
നഷ്ടസൗഹൃദങ്ങൾ വീണ്ടെടുക്കാൻ, പുതിയ സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ, പോസ്റ്റുകൾ, കമന്ടുകൾ കൊണ്ട് കുറെ ശത്രുത ക്ഷണിച്ചു വരുത്താൻ ഇടയാക്കിയ ഫേസ്ബുക് നമ്മുടെ ഉറ്റമിത്രം തന്നെ. അറിവുകളും ആസ്വാദനങ്ങളും ഏറെ പങ്കിട്ട്.. നമുക്കാവും ഒരു പരിധി വരെ അത് സുരക്ഷിതമാക്കാൻ. പരിമിത അറിവ് പങ്കുവെക്കുന്നു.
സുക്കറണ്ണൻ നമുക്ക് സമ്മാനിച്ച ചില സുരക്ഷ സൗകര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.
1-
open fb settings – accounts – personal and account information – add ur active phone number with isd code, add ur presernt email address.
2- back – password and secururities – change password ( mix with large letters and small letters and numbers with under slash and symbols ). do not activate Save ur log in ഇൻഫർമേഷൻ.
never add your pass word in contact list or in phone. never use the same password for any other apks like google account, email, you tube account etc.
3- back- Use Two factor authentification with your active phone number.
4- back- Get alerts about unauthirised log in – on
5- back – ചെക്ക് Authorised log in frequently. if u can see log in attempt from any other device remove it and change ur password.
6- back – see recent email notification and confirm it is your email address.
7- you must secured ur email with strong password.
8- back – password and securities – save your log in information – make sure no other device for log in.
9- back -how people can find you – set all only me – who can send you frnd request to Frinds of friends. add No to other search engines to log in. use ur ഫേസ്ബുക് in ur phone only.
then,
a- പ്രൊഫൈൽ ലോക്ക് ചെയ്യുക. പ്രൊഫൈൽ പിക്, കവർ പിക് എന്നിവ guard ചെയ്യുക.
b -നമ്മുടെ പോസ്റ്റുകൾ frinds only ആക്കുക
c – ഫ്രണ്ട് റിക്വസ്റ്റ് വന്നാൽ mutual frinds നോക്കി അവരോട് അന്വേഷിച്ചു മാത്രം accept ചെയ്യുക.
d- പൊതു ഇടമാണിത്. ശത്രുത വരുത്തുന്ന പോസ്റ്റ്, കമന്റ് ഇടാതിരിക്കുക.
e- messenger വഴിയാവും ആക്രമണം. അത് frnds only ആക്കുക. ലിങ്കുകൾ open ചെയ്യാതിരിക്കുക. ഏൻഡ് to എൻഡ് എൻക്രൈപ്ഷൻ അല്ല ഇതെന്നോർക്കുക. വേണം എന്നുണ്ടെങ്കിൽ link കോപ്പി ചെയ്ത് മറ്റു സെർച്ച് എൻജിനിൽ കാണുക.
f- ചെക്ക് your fb followers. if u suspects anyone u must block it.
g – never use ഫേസ്ബുക് അക്കൗണ്ട് to entry any sites
നമ്മൾ google account email വഴിയും മററ് ആപ്പുകളിൽ കയറുന്ന സകല ആക്റ്റീവിറ്റികളും ഫേസ്ബുക് കാണുന്നുണ്ട്. ഹിസ്റ്ററി ആയി അതൊക്കെ സ്റ്റോർ ചെയ്യപ്പെ ടുന്നത് നമുക്ക് കാണാം. അത് deactivate ചെയ്യുക.
ഇത്രയൊക്കെ ആണെങ്കിലും ഫേസ്ബുക് അത്ര secured അല്ല. വിദഗ്ദർക്ക് എളുപ്പം നുഴഞ്ഞു കയറാൻ. പിന്നെ കൂടുതൽ secured ആക്കാൻ ഫേസ്ബുക്ക് paid അക്കൗണ്ട് സൗകര്യം തരുന്നുണ്ട്. വേണ്ടവർക്ക് അത് തെരഞ്ഞെടുക്കാവുന്നതുമാണ്.
ഓർക്കുക പ്ലെസ്റ്റോറിൽ നിന്നുള്ള ഒറിജിനൽ ഫേസ്ബുക് ആണെങ്കിൽ മാത്രം നമ്മൾ സുരക്ഷിതം.