രചന : ഹരിദാസ് കൊടകര ✍

പരിണാമം..
സൂത്രകണികയൊന്നും
തിരക്കാതെ..
തെളിയാത്ത ജീവനും കൊണ്ട്-
ഞാനിങ്ങു പോന്നു.

പഠനങ്ങളൊന്നും പ്രഭവങ്ങളല്ല.
വിഭവങ്ങളുമല്ല.
ഇതു മണ്ണിന്റെ അമൃതഗർഭം.

താനേ നിരീച്ചാൽ നടക്കുമെല്ലാം..
സൂര്യനടത്തവും,
തടവറ തന്ത്രവും.

വിജയമേ..
കൊയ്യുന്നതേക്കാൾ ജലം..
കൊയ്യാതിരിക്കൽ.
തോൽവിക്കു മാത്രം;
‘ഞാനെ’ന്നുമിച്ഛ.

ഒറ്റപ്പെടലുകൾ
രാവിലെ വിടരും-
തിത്തിരി ചേരുവ..
അമ്പിളിത്തേൻ.

ഭൂമിയെന്നും തിരിയുന്നതല്ല;
തന്നെ തിരയുന്നതാണത്.

ഓരോ രാത്രിയും എല്ലാമണച്ച്-
കിടന്നുറങ്ങുന്നു;
രാവിലേ പുനർവചിക്കുന്നു.

തന്നുപ്പ് കൂടിയോ കുറഞ്ഞതോ
താഴെ വീഴുവാൻ കാരണം ?

By ivayana