കൊവിഡ് വ്യാപനത്തെ തുടർന്ന് എടിഎം ഇടപാടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ ഇന്നലെയോടെ അവസാനിച്ചു. നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്നുമുതൽ എടിഎം ഇടപാടുകളിൽ ബാങ്കുകൾ സർവീസ് ചാർജുകൾ ഈടാക്കും. കൊവിഡ് പശ്ചത്തലത്തിൽ കേന്ദ്രസർക്കാർ എടിഎം ഇടപാടുകൾ മൂന്ന് മാസത്തേയ്ക്ക് പരിധിയില്ലാതെ സൗജന്യമാക്കിയിരുന്നു. ഈ ഇളവാണ് കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചത്.
ഇതോടെ എടിഎം ഇടപാടുകൾ പഴയതുപോലെയാവും. സൗജന്യമയി പണം പിൻവലിയ്ക്കുന്നതിന് ബാങ്കുകൾ അനുവദിച്ചിട്ടുള്ള നിശ്ചിത പരിധി കഴിഞ്ഞശേഷമുള്ള ഓരോ എടിഎം ഇടപാടിനും ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കും.