രചന : രാജീവ് ചേമഞ്ചേരി✍
ഋതുക്കൾ മാറുന്ന കാലം……
ഋതുമതിയാകയായ് മഹീരുഹം!
ഋഷഭങ്ങളലയുന്നു ചുറ്റിലുമെന്നും-
ഋഷഭസ്വരങ്ങളാം മധു നുകരാൻ!
കാലാതീതമായ് പകരുമീ പ്രണയം-
കാലചക്രത്തിന്നേടുകളിൽ നിറയുന്നു!
കമനീയമായൊരു ഭാവനചാർത്തിൽ –
കൈകളിലൂടൊരുങ്ങീയിന്നും ചിത്രകലയായ്!
വ്യാഴവട്ടങ്ങളേറെ താണ്ടീടിലും ജനനിയിൽ-
വ്യത്യസ്തമാമൊരു യാത്രാ വഴികളിൽ…..
വിരാജിക്കയായ് പുത്തൻ ലോകത്തിൻ –
വീഴ്ചകളേറുന്ന പ്രണയസല്ലാപരഥങ്ങൾ!
മനസാക്ഷി മരവിച്ച ചേതോവികാരങ്ങൾ-
മനസ്ഥാപമില്ലാതെ ചിരിക്കയായ് മുന്നിൽ?
മനംനൊന്ത് നീറിയുഴലുന്ന ഹൃദയങ്ങൾ…..
മരണത്തെ പ്രണയിച്ച വിഷാദമുഖിയാവുന്നു!