രചന : മംഗളൻ എസ് ✍
ശ്രീധരൻ മാഷിന്റെ സ്കൂളിലെ സഹ അദ്ധ്യാപകർ മാഷിന്റെ വീട്ടിലേക്ക് തിരക്കിട്ടു വരുന്നു…
ഗംഗാധരന്റെ ചായക്കടത്തിണ്ണയിൽ വടക്കോട്ട് കൺതട്ടു നിൽക്കുന്ന ആൾക്കൂട്ടത്തോട് അവർ ചോദിച്ചു…
“ശ്രീധരൻ മാഷിന്റെ വീടേതാ..”
“ലേശം കിഴക്കോട്ട് നടക്കണം.. ഞങ്ങളും അങ്ങോട്ടേക്കാണ്..”
അവരും ഒപ്പം കൂടി.
” മാഷിന്റെ മകൻ അഭിലാഷിന്റെ മൃതദേഹം സൈന്യം സൈന്യം നാട്ടിലെത്തിക്കുന്ന ദിവസമാണ്. മാഷിന് രണ്ടു മക്കളും ജീവനായിരുന്നു.
പാവം രാജേഷ് നാട്ടിലേക്ക് ഏറ്റവും തല്ല ചെറുപ്പക്കാരനായിരുന്നു… ആ കുഞ്ഞിന് ഇങ്ങനെയൊരു വിധി…!”
കൂട്ടത്തിലൊരാൾ പറഞ്ഞു.
“വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ച് ഒരു കൊല്ലമല്ലേ ആയിട്ടുള്ളു…” മറ്റൊരാൾ.
“അതേ… അടുത്ത മാസം വിവാഹ വാർഷികത്തിന് വരാനിരുന്നതാണ്. രാജ്യത്തിനു വേണ്ടി അതിർത്തിയിൽ ഭീകരന്മാരുടെ നുഴഞ്ഞുകയറ്റം ചെറുത്ത് വീരമൃത്യു വരിച്ചു.. പക്ഷേ മൂന്നു ഭീകരന്മാരെ വധിച്ചിട്ടാണ് പോയത..” മറ്റൊരാൾ പറഞ്ഞു.
ദു:ഖം തളംകെട്ടിനില്കുന്ന വീട്ടുവളപ്പിലേക്ക് സൈന്യത്തിന്റെ വാഹനം ഓടിപ്പോകുന്നതു കണ്ടപ്പോൾ അവരും പിന്നാലെ ഓടി.
….
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങിനിടെ സൈന്യം ആകാശത്തേക്ക് നിറയൊഴിച്ചു..
ശ്രീധരൻ മാഷിന്റെ തോളിൽ അർത്ഥ ബോധാവസ്ഥയിൽ ചാഞ്ഞിരുന്ന അഭിരാമി ഞ്ഞെട്ടിത്തരിച്ചു.
തന്റെ പ്രീയപ്പെട്ടവനെ വീണ്ടും ഒരു നോക്ക് കാണണമെന്നവൾ വാശിപിടിച്ചു. സാധാരണ വീണ്ടും പതിവില്ലെങ്കിലും അവരതിന് അനുവദിച്ചു.
തന്റെ പ്രിയതമന് അന്ത്യചുംബനം തൽകിയ അഭിരാമി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അന്നവൾക്ക് നഷ്ടപ്പെട്ടതാണ് അവളുടെ ഓർമ്മശക്തിയും. കോളേജിൽ പോക്കില്ല, എം.ടെക് പഠിത്തം മുടങ്ങി,
ഭക്ഷണം പോലും അമ്മ വാരിക്കൊടുക്കലായി!
വർഷങ്ങൾ നീണ്ടു പോയിട്ടും തന്റെ പ്രിയതമന്റെ വേർപാട് ഏൽപ്പിച്ച ആഘാതത്തിൽ നഷ്ടപ്പെട്ട വീണ്ടെടുത്ത് തിരിച്ചു വരാൻ അഭിരാമിക്കായില്ല.
അങ്ങനെയിരിക്കേ ഒരു ബന്ധു കുറച്ചകലെയുള്ള ഒരു സിദ്ധന്റെ കാര്യം പറഞ്ഞു. ഇത്തരം അസുഖങ്ങളൊക്കെ പുഷ്പം പോലെ സുഖപ്പെടുത്തിത്തരുന്ന ഒരു അങ്ങുത സിദ്ധൻ ഉണ്ടത്രേ !
ബന്ധുവിന്റെ നിർബന്ധത്തിന് വഴങ്ങി അഭിരാമിയുടെ മാതാപിതാക്കൾ മനസ്സില്ലാ മനസ്സോടെ ഒടുവിൽ സിദ്ധന്റെയടുത്ത് മകളെക്കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു!
ഒരു അമ്പലത്തിനോട് ചേർന്ന് ഒരു ആഭിജാര ശാലയുണ്ട് സിദ്ധന്. സന്ധ്യ നേരത്ത് അവിടെയെത്താൻ പറഞ്ഞതനുസ്സരിച്ച് അവർ എത്തി. സിദ്ധന്റെ ആഭിജാരക്കളത്തിൽ അഭിരാമിയെ ഇരുത്തിയിട്ട് മറ്റുള്ളവർ പുറഞ്ഞിറങ്ങി നിൽകാക്കാൻ പരികർമ്മി നിർദ്ദേശിച്ചു.
“ഒഴിഞ്ഞുപോ.. ഒഴിഞ്ഞ് പോകാനല്ലേ പറഞ്ഞത്..
നീ കേൾക്കില്ല അല്ലേ.. നിന്നെക്കൊണ്ട് ഞാൻ അനുസരിപ്പിക്കും” വലിയ ശബ്ദത്തിൽ സിദ്ധൻ പറയുന്നത് അവർ പുറത്തു നിന്ന് കേട്ടു!
അല്പം കഴിഞ്ഞ് പുറത്തുവന്ന പരികർമ്മി ചോദിച്ചു. അടുത്ത കാലത്തെങ്ങാനം അവിടെ വല്ല ദുർമ്മരണങ്ങളും നടന്നിരുന്നോ?
ബന്ധുക്കൾ പറഞ്ഞു… ദുർമരണമല്ല വീരമൃത്യുവാണ് നടന്നത്.
ആഹാ! മതിയല്ലോ! എന്നായി സിദ്ധൻ. സ്വാമി ചില പൊടിക്കൈകൾ പ്രയോഗിക്കും.. അതിൽ വിഷമിക്കണ്ട… എല്ലാം നല്ലതിന്! പരികർമ്മി അകത്ത് പോയി.
സിദ്ധൻ തന്റെ ചൂരൽ വടിയെടുത്ത് അഭിരാമിയുടെ തുടയിൽ ഉറക്കെ അടിച്ചു .. “ഒഴിഞ്ഞു പോ.. പോകാനാണ് പറഞ്ഞത്…”
വീണ്ടും അടിയുടെ ശബ്ദം പുറത്തുകേട്ട ബന്ധുക്കൾ
ഓടിയകത്ത്ചെന്ന് അഭിരാമിയെ അവിടുന്ന് പിടിച്ചിറക്കി കൊണ്ടുപോയി.
പെൺകുട്ടിയുടെ തുട പൊട്ടി വൃണമായത് ബന്ധുക്കൾ വൈകിയാണ് അറിഞ്ഞത്.
അഭിരാമിയുടെ മാമൻ ഗോപകുമാർ ഇതറിഞ്ഞ് ക്ഷുഭിതനായി. ഇന്നത്തെക്കാലത്തും ഇത്തരം അന്ധവിശ്വാസങ്ങളോ!
ആ വ്യാജസിദ്ധന് ഒരു പണി കൊടുക്കാൻ ഗോപകുമാറും കൂട്ടുകാരും തീരുമാനിച്ചു.
അവർ സന്ധ്യയോടെ ആ സിദ്ധന്റെ യാഗശാലക്ക് മുന്നിലെത്തി. അവിടെ മറ്റൊരു പെൺകുട്ടിയുടെ ‘ബാധയൊഴിപ്പിക്കൽ’ നടക്കുകയാണ്!
അക്കൂട്ടർ പുറത്തുപോയിക്കഴിഞ്ഞയുടൻ ഗോപകുമാർ ചിത്തഭ്രമംപോലെ അഭിനയിച്ചു! കൂടെയുള്ളവർ ഗോപകുമാറിനെ വലച്ചിഴച്ച് സിദ്ധന്റെ മുന്നിൽ കൊണ്ടിരുത്തി.
സിദ്ധൻബാധയൊഴിപ്പിക്കൽ തുടങ്ങി!
ആദ്യം കുറെ ഭസ്മവും കുങ്കുമവും ഒക്കെ വാരി ഹോമക്കളത്തിലേക്ക് എറിഞ്ഞു. നൂല് കെട്ടി മാവിലയൊക്കെ നാട്ടി പട്ടുടുപ്പിച്ച് അലങ്കരിച്ചുവെച്ചിരിക്കുന്ന ഒരു കുടത്തിൽ നിന്ന് കുറച്ച് ജലം എടുത്ത് ഗോപകുമാറിന്റെ ദേഹത്ത് കുടഞ്ഞു. എന്നിട്ട് കൽപ്പിച്ചു..!!
“ഒഴിഞ്ഞു പോ.. പോകാനല്ലേ പറഞ്ഞത്..”
അടുത്ത നിമിഷം സിദ്ധൻ തന്റെ ചൂരൽ വടിയെടുത്ത്
ഗോപകുമാറിന്റെ തുടയിൽ അടിക്കാൻ തുടങ്ങിയതും ഗോപകുമാർ അടുത്തിരുന്ന നിലവിളക്കെടുത്ത് സിദ്ധന്റെ തലയടിച്ചു പൊട്ടിച്ചു. സിദ്ധൻ ബോധംകെട്ടു വീണതക്കം നോക്കി അവർ വണ്ടിയെടുത്ത് പോയി!
പിറ്റേന്ന് രാവിലെ അവർ അഭിരാമിയെ കിംസ് ആശുത്രിയിൽ ഡോക്ടറ ക്കാണിക്കാൻ കൊണ്ടുപോയി.
അപ്പോഴതാ സ്ട്രക്ച്ചറിൽ ആ വ്യാജസിദ്ധനെ കിടത്തി സ്കാനിംഗ് റൂമിലേക്ക് കൊണ്ടുപോകുന്നു! തലയിൽ ഒരു രക്തം പുരണ്ട വലിയൊരുകെട്ടും ഉണ്ട്! ഇഷ്ടന് ബോധം തെളിഞ്ഞില്ലത്രേ !!