സ്നേഹത്തിന്റെ
നിലവിളി
കണ്ടിട്ടുണ്ടോ?
കൺപീലികൾ
ചിമ്മാൻ പോലും
മടിക്കുന്നിടമാണത്
സ്നേഹംകൊണ്ടു
നടന്നു നടന്നു
താണ്ടിയ വഴിയാകെ
🌱പച്ചപടർന്നു
കാടുകയറി
തിരിച്ചുപോകാൻ
പറ്റാത്തവിധം
മാഞ്ഞൊരിരുട്ടാണത്
സ്നേഹത്തിന്റെ
പ്രതിപ്രഹരമേറ്റു
ആർത്തിരമ്പി
പെയ്യുന്ന പെരുമഴ
തുള്ളികളുടെ
പ്രകമ്പനമാണത്
ഒരു പുൽനീലപ്പൂപോലും
വിടർത്താനാവാത്ത
മണ്ണിന്റെ വിരഹ
വിലാപത്തിൻ
കുത്തൊഴുക്കിൽ
ഉള്ളിലേക്ക് കീറിയൊരു
നീർചാലാണത്
മഞ്ഞു പോലെ
ഉറഞ്ഞു പോവുന്ന
ഹൃദയത്തിന്റെ
ശൂന്യതയിൽ
പുഞ്ചിരിമാഞ്ഞൊരു
കിനാത്തുണ്ടാണത്
ഒരൊറ്റ ആഞ്ഞുവീശലിൽ
പലവഴി പിരിഞ്ഞു
പോയേക്കാവുന്ന
അതിസ്നേഹങ്ങൾ
ഒരിക്കൽ മാത്രം
ലഭിക്കാവുമായിരുന്ന
അതിജീവനങ്ങൾ
ഇത്രയൊക്കെ തുലച്ചിട്ടും
നാലുവശവും
കല്ലുപാകികെട്ടിയാ
കുളക്കടവിനകത്തെ
പടിയിൽ തന്നെ വീണ്ടും…