മുച്ചക്രവുമായി
നിരത്തിലിറുങ്ങുമ്പോൾ
അവൻ
പകിടകളിക്കാരനായിരുന്നു

മിന്നൽ
വേഗത്താലവനൊരു
മുച്ചക്രമുരുട്ടുമ്പോൾ
അവൻ്റെയുള്ളിൽ
തുന്നിച്ചേർക്കാൻ
കഴിയാത്തൊരു
മുറിവുണ്ടായിരുന്നു

ഉരച്ചാലും മായ്ച്ചാലും
കേടുപ്പറ്റാത്തൊരുമുറിവ്
കാതങ്ങളകലെ
ഇരുൾപ്പകുത്തവെളിച്ചം
തട്ടിത്തെറിപ്പിച്ചൊരുമുറിവ്

വഴിക്കണ്ണുകൾ
കത്തിയെരിഞ്ഞമർന്നരാത്രി
അനാഥമാക്കിയമുച്ചക്രം
ചുളിവുകൾ നിവർത്തിയപ്പോൾ
മുറിവുകൾ ചോരത്തുപ്പിച്ചുവന്നിരുന്നു

വിഷ്ണു പകൽക്കുറി

By ivayana