ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു.
പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങിയ നോവലുകളും എഴുതിയിട്ടുണ്ട്. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്‌കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും നേടിയിട്ടുണ്ട്.
ഒരു പൂവ് കൊഴിയുംപോലെയുള്ള അദ്ദേഹത്തിന്റെ നിശ്ശബ്‌ദമായ ഈ വിടവാങ്ങൽ എല്ലാ മലയാളികളെയും ദുഃഖത്തിൽ ആഴ്ത്തി. ഫൊക്കാനയുടെ കുടുംബത്തിൽ ഉണ്ടായ ഈ വിടവ് നികത്തുവാൻ കഴിയില്ലെന്നും ഈ ദുഃഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഫൊക്കാനയും പങ്ക്ചേരുന്നു.
സതീഷ് ബാബു പയ്യന്നൂരിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി സെക്രട്ടറി കലാ ഷഹി , ട്രഷർ ബിജു ജോൺ ,എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ് എന്നിവർ അറിയിച്ചു.