കുഞ്ഞിളം കാറ്റിൻ
തലോടലിൽ പൂവിൻ
കവിൾപ്പൂ ചുവന്നുപോയല്ലോ!

വണ്ടൊന്നു മൂളിയെ-
ത്തുമ്പൊഴേയ്ക്കായതിൽ
തേൻകുടം തുള്ളിത്തുളുമ്പി!

തങ്കനൂൽ പാവുന്ന
സൂര്യന്റെ നേർക്കതിൻ
ഗന്ധം നിവേദിക്കയായി!

പയ്യെ കിളിപ്പാട്ടുകേൾക്കെ
മദോന്മത്തയായിട്ടു
നൃത്തംചവിട്ടി!

ചന്ദ്രികാലോലമാം
യാമം വിളിക്കവേ
തന്നെ സമർപ്പിക്കയായി!

കണ്ടൂ പ്രഭാതത്തി –
ലാവർണ്ണ പൂർണ്ണിമ
കാറ്റിൻകരത്തിൽ സുഗന്ധം…..
( എന്നാൽ മിഴിക്കോൺ
വഴിഞ്ഞെന്നമട്ടിലാ
ണത്രേ പ്രഭാതം ചിരിച്ചൂi).

ഹരികുങ്കുമത്ത്.

By ivayana