നഗ്‌നമേനികൾ അഴകളവുകളോടെ ആകർഷകമാക്കി
വെക്കുന്നത്, സ്വർല്ലോക സുരഭില സുരതാനുഭൂതി നുകരുവാനോ, സ്വന്തം മേനിയഴകിന്റെ വിപണന സാധ്യതയെ മനസ്സിലാക്കി കൃത്യമായ ദുരുദ്ദേശത്തോടെ പണം സ്വരൂപിക്കുവാനുതകുമാറുള്ള ഒരു ഉപാധിയായിട്ടു കൊണ്ടുനടക്കുവാനോ
വേണ്ടിയാണ് ഏറിയകൂറും
ആളുകൾ തുനിയുന്നത്.
ആധുനക കാലത്ത് മേനിയഴക് ശസ്ത്രക്രിയയിലൂടെ സാധിച്ചെടുക്കുന്നവരുണ്ട്
ആവശ്യാനുസരണം മാറും ഇടുപ്പും പൃഷ്ടവും ഒക്കെ കൃത്യമായി ക്രിത്രിമമായി സൃഷ്ടിച്ചെടുത്ത് വില്പനച്ചരക്കാക്കി പരിവർത്തനം ചെയ്ത് കാര്യസാധ്യം ചെയ്യുന്നവർ ധാരാളം.
ലൈംഗികാവയവങ്ങൾ ശരീരത്തിന്റെ ഭാഗമല്ലേ? അതിനെ എന്തിനാണ് അനാവശ്യമായി പൊതിഞ്ഞുകെട്ടി മൂടിവെക്കുന്നത്?
മറ്റുജീവജാലങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി മനുഷ്യൻ മാത്രമെന്തിന് വസത്രം ധരിക്കണം ?
എന്നൊക്കെ താത്വികമായി ചിലർ ചോദിച്ചെന്നിരിക്കും.
പൊതുസ്ഥലങ്ങളിൽ
ജനസമക്ഷത്തുനിന്ന്
പരസ്യമായി ചുണ്ടോടുചുണ്ടുചേർത്ത്ചുംബിച്ച് കാമകേളികളാടിയാൽ എന്താണ് കുഴപ്പം?
കണ്ട് നിൽക്കുന്നവന് എന്തെങ്കിലും തരത്തിലുള്ള
അലോസരമുളവായാൽ അത് അവന്റെ കാഴ്ചപ്പാടിന്റെ, അവന്റെ ചിന്തകളുടെ കുഴപ്പമല്ലേ
എന്നൊക്കെ തർക്കിക്കുന്നവർക്ക് നന്നേതിരിച്ചറിയേണ്ടുന്ന ഒരുകാരൃമുണ്ട്; അങ്ങനെ ഒന്നും നടന്നാൽ ഇവിടെ യാതൊന്നും മാറ്റിമറിക്കാനാവില്ല!
ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവരൊക്കെ സങ്കുചിത മനസ്കരായ സദാചാര
വാദികളായിപ്പോകും!
കാണെക്കാണെ “സദാചാരം” എന്ന വാക്ക് ഉച്ചരിക്കുമ്പൊഴേക്കും “ദുരാചാര”മെന്നത് പതിധ്വനി നിറയ്ക്കുന്നവരോട്
ഒന്നേ ചോദിക്കാനുള്ളൂ,
മറ്റു സാമൂഹിക പ്രതിബദ്ധതകൾ ധാരാളമായി ബാക്കിനില്ക്കുമ്പോൾ,
മനുഷ്യാ, എങ്ങനെയാണ്
നിനക്ക് ഇങ്ങനെ കാളകളിച്ചുനടക്കുവാനാകുക? !
ആധുനിക സംസ്കൃതിയിൽ അവനവന്റെ തുണിയുരിഞ്ഞ്
നഗ്‌ന മേനി പൊതുദർശനത്തിനു വെക്കുന്നതുതന്നെ ഒരുതരം മനോവൈകല്ല്യമാണ്.
പോൺ ചിത്രങ്ങൾക്ക് ആശ്ലീല ചിത്രങ്ങൾ എന്നാണ് മലയാളത്തിൽ അർത്ഥകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്.
പക്ഷേ ഇത് കാണേണ്ടവരോടൊത്ത് കാണേണ്ടിടത്തിരുന്ന് കണുമ്പോൾ മനോഹരമായ കഴമ്പുള്ള ഒരുകലാസൃഷി
തന്നെയാണെന്നു മനസ്സിലാകും.
പോസ്റ്റ് മോഡേൺ യുഗത്തിലെ മദ്ധ്യവയസ്കരായ ഏകദേശം നൂറു ശതമാനം മനുഷ്യരും ജീവിതത്തിൽ കുറഞ്ഞത് ഒരുതവണയെങ്കിലും ”മനോഹരണങ്ങളായ ” ഇത്തരം ”അശ്ളീല ചിത്രങ്ങൾ” കാണാതിരുന്നിട്ടുണ്ടാവില്ലഎന്നത് പച്ചപ്പരമാർത്ഥം!
നഗ്‌നതയും ലൈംഗിക ചെയ്തികളും ഒക്കെ എത്രത്തോളം എങ്ങനെയൊക്കെ എവിടെവെച്ചൊക്കെ ആകാം
എന്നൊക്കെ നിശ്‌ചയിക്കുന്നത് അതതു ദേശത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങളേയും
സാമൂഹിക
ആരോഗൃത്തേയും സാമൂഹികപരിപാലനത്തേയും ഒക്കെ
ആശ്രയിച്ചിരിക്കും. അവിടുത്തെ സാമൂഹിക ഭദ്രതക്ക് കോട്ടം തട്ടാതെയുള്ള കീഴ്‍വഴക്കങ്ങൾക്ക് വിധേയമായി
സ്വാഭാവികമായി ഉരുത്തിരിയുന്ന മാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അത്തരം ചെയ്തികൾ അരങ്ങേറാൻ.
അതിനു വിപരീതമായി, പരസ്യമായി നഗ്നത പ്രദർശിപ്പിക്കുമ്പോൾ എല്ലാവരും അത് ഉദാത്തമായ കലയാണ് അത് ഒരു ശരീര രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട്, നഗ്നമേനി സമൂഹത്തെ മാറ്റി മറിക്കാൻ നീട്ടിക്കാണിക്കുന്ന ഒരുപകരണമാണ് എന്നൊന്നും കിടന്ന് പുലമ്പിയുട്ടു യാതൊരുകാര്യവുമില്ല.
അങ്ങനെ പൊതു ഇടങ്ങളിൽ വന്നു നിന്ന് തുണി അഴിക്കുമ്പോൾ മനോഹരങ്ങളായ ലൈംഗികാസ്വാദനങ്ങളുടെ, കാമസൂത്രങ്ങളുടെ, സുരതാവേഗങ്ങളുടെ, ഒക്കെ ആസ്വാദനത്തിന്റെ
ഉത്തുംഗതകളിൽ അശ്ലീലം കൊണ്ട് നിറയും ! അവർ സാമദ്രോഹികളായി മാറും. അങ്ങനെ അറിഞ്ഞോ അറിയാതെയോ അവർ സമൂഹത്തിൽ അഴുക്കു ചാലുകൾ വെട്ടിത്തെളിച്ച് ദുർഗ്ഗന്ധം വമിപ്പിച്ചുകൊണ്ടേയിരിക്കും. ഒരുതരത്തിൽ ഇവർ മാനസികചികിത്സ തേടേണ്ടുന്ന ഒരുതരം മാനസിക രോഗികളാണ്
സ്വന്തം അമ്മയും മകനും മറ്റാരുമില്ലാതെ ഒരുമിച്ചിരുന്നു പോൺ ചിത്രങ്ങൾ ( ”അശ്‌ളീല ചിത്രങ്ങൾ” ) കാണുന്നുവെന്ന ഒരവസ്ഥ ഒന്നാലോചിച്ചു നോക്കൂ.
അമ്മയാണ് അതുകൊണ്ട് അവർക്ക് ലൈംഗിക ചിന്തകൾ ഉണ്ടായിക്കൂടാ എന്നും; മകനാണ് അതുകൊണ്ട് അവന് അമ്മ അടുത്തിരിക്കുന്നതാ
കയാൽ ലിംഗോദ്ധാരണം ഉണ്ടായിക്കൂടാ എന്നുമൊക്കെ പറഞ്ഞുവരുന്ന ഉത്തരാധുനിക ആക്ടിവിസ്റ്റുകളോട് സഹതാപം മാത്രമാണ് തോന്നുന്നത്.
തുണിയുരിഞ്ഞു വരുമ്പോൾ ആർക്കും യാതൊരു വിചാരങ്ങളും ഉണ്ടായിക്കൂടാ എന്നു വീമ്പുപറയുന്ന ശുദ്ധ ഹിപ്‌റോക്കറ്റുകളാണ് ബലാത്സഗങ്ങൾക്കും ലൈംഗികപീഡനങ്ങൾക്കും സമൂഹത്തിൽ വിത്തുപാകുവാനുതകുന്നപാകത്തിൽ നിലമൊരുക്കിയിടുന്നത്.
അവക്ക് കാര്യങ്ങൾ ഇങ്ങനെയൊക്കെത്തന്നെ ആണെന്ന് അറിഞ്ഞുകൂടാഴ്‌കയല്ല, ബോധപൂർവ്വം ഒരുകൂട്ടം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് സ്വകാര്യമായി നേടിയെടുക്കേണ്ടുന്ന താത്കാലിക ജനശ്രദ്ധയും സാമ്പത്തിക നേട്ടവും ഒട്ടും ചെറുതൊന്നുമല്ലാ എന്ന് അവർക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് അങ്ങനെ യാതൊരു ഉളുപ്പും കൂസലുമില്ലാതെ ഇങ്ങനെ ഒഴുക്കിനെതിരെ വൃഥാ നീന്തി തുടിക്കുവാൻ ശ്രമിക്കുന്നത്.
അമ്മയും മകനും: സഹോദരിയും സഹോദരനും:
അച്ഛനും മകളും; ഒക്കെ ലൈംഗികമായി ഇടപഴകുവാനുള്ള ഭൗതികസാഹചര്യം ഒത്തുവന്നാൽ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വച്ചുപിടിപ്പിക്കാത്ത തലച്ചോറുള്ള സാമാന്യ മനുഷ്യൻ അവന്റെ മൃഗതൃഷ്ണയുടെ സമ്മർദ്ദത്തിലകപ്പെട്ട് സ്വാഭാവികമായ ലൈംഗികകേളികളുടെ നീരാളിപ്പിടുത്തത്തിൽ മുറുകുവാനുള്ള സാധ്യത ഒട്ടും തള്ളിക്കളയാൻ സാധിക്കുകയില്ല.
ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ഇതിന് ഉപോത്ബലകങ്ങളായ ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
(*1995 ൽ കൊച്ചുകേരളത്തിൽ ആലപ്പുഴജില്ലയിലെ അഭിഭാഷകനായിരുന്ന അച്ഛൻറെ പരാതിമേൽ, സ്വന്തം മകനും അമ്മയുമായുള്ള അവിഹിതബന്ധത്താൽ ,മകളുടെ സാക്ഷ്യം പറച്ചിലോടെ വിദ്യാസമ്പന്നനും വാഗ്മിയുമായിരുന്ന മകൻശിക്ഷിക്കപ്പെട്ട സംഭവം ചിലരെങ്കിലും ഓർക്കുന്നുണ്ടാവണം , അതിലും വില്ലനായത് നമ്മുടെ പോൺചിത്രങ്ങൾ തന്നെ!)
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല,
സ്ത്രീകളുടേതായാലും പുരുഷന്മാരുടേതായാലും ലൈംഗികാവയവങ്ങൾ
സ്ഥലകാലസ്വത്വബോധമില്ലാതെ പൊതുദർശനത്തിന് വെക്കുവാനുള്ളതല്ല.
അങ്ങനെവരുകിൽ, സാമൂഹികസുരക്ഷ വേണ്ടത്രപോരാത്ത കേരളത്തിൽ അത് ലൈംഗിക ജീർണ്ണതീയും
അതീവ ലൈംഗിക അരാജകത്വവും മാത്രമേ
വരുത്തിവെക്കുവാൻ
ഉതകുകയുള്ളൂ
ലോകത്തെവിടെയും സകുടുംബം ലൈംഗിക
അതിപ്രസരമുള്ള സിനിമകൾപോലും കാണാറില്ല എന്നതാണ് വാസ്തവം അങ്ങനെ കാണുന്നുവെങ്കിൽത്തന്നെ അത്തരം ഇന്റെൻസ് സീനുകൾ വരുമ്പോൾ കുടുംബാംഗങ്ങളിലാരെങ്കിലുമൊക്കെ ബോധപൂവ്വം താൽക്കാലികമായി
കാഴ്ചയിൽ നിന്നും പിൻവലിയുകയാണ് പതിവ് !
ഇത് മനനം ചെയ്യുവാൻ കഴിവുള്ള മനുഷ്യന്റെ കാര്യമാണ് പറയുന്നത്.
ലൈംഗികത തുറന്നു പറയേണ്ടുന്ന കാരൃം തന്നെയാണ്; ചർച്ച ചെയ്യപ്പെടേണ്ടതുമാണ് ; തർക്കമല്ല.
പക്ഷേ അത് പരസ്യമായി
പ്രവർത്തി
പരിചയത്തിലൂടെ പരീക്ഷിക്കുവാനുള്ളതല്ല.
ആവിഷ്കാര
സ്വാതന്ത്ര്യവും കലാമൂല്യതയും ഒക്കെ കുത്തിത്തിരുകി ഉദാത്തമായ ലൈംഗികതയെ വികലമാക്കരുത് എന്നുമാത്രം ഓർമ്മിക്കുന്നത് നന്നായിരിക്കും
കേരളത്തിലെ ലൈംഗിക അരാജകത്വം മാറുവാനായി തുണിയുരിഞ്ഞു പുബ്ലിക്ക് മീഡിയയിൽ വന്നു നിന്ന് ഉടുതുണിയില്ലാത്ത ശരീരം കാട്ടി എല്ലാം ശരിയാക്കുവാനുള്ള ഉപകരണമാണെന്നു പറയുവാനുള്ള മനസ്സാന്നിധ്യം ഉണ്ടെല്ലോ, അത് വെറും ശ്രദ്ധക്ഷണിക്കലിന്റെ രാഷ്ട്രീയം മാത്രമാണ്. അതിന് തീരെ ഉദ്ദേശശുദ്ധിയില്ലാ തന്നെ!
പതിമൂന്നു വയസ്സ് പ്രായമായ (puberty) യവ്വനാരംഭദിശയിലുള്ള ലൈംഗികകുതൂഹലം കൊള്ളുന്ന ഒരു ആൺകുട്ടിയെക്കൊണ്ട് തന്റെ നഗ്നമായ മാറിൽ ചിത്രം വരപ്പിക്കുന്ന
ഒരമ്മ ഏതു വർഗ്ഗത്തിൽപെടും ? അവർ ഇങ്ങനെ ചെയ്‌തതുകൊണ്ട് എന്ത് സന്ദേശമാണ് ഈ സമൂഹത്തിലേക്ക് പകർത്തിവക്കുന്നത് ?
വരും തലമുറ ഇത്തരം രതിക്രിയകൾ കണ്ടുകണ്ട് വികലമായേക്കാവുന്ന ലൈംഗികബോധത്താൽ കൂടുതൽ കൂടുതൽ ബലാത്സംഗങ്ങളും രതിവൈകൃതങ്ങളും കൊണ്ട് ചിതറിത്തെറിച്ചേക്കാവുന്ന ഒരു സംസ്കൃതിയെ ഓർത്ത് നമ്മൾ പലരും സ്തംഭിച്ചു നിന്നുപോകുന്നതിൽ
അതിശയോക്തിയില്ല.
പാശ്ചാത്യനാടുകളിലെ രതിരീതികളും സങ്കൽപ്പങ്ങളും പ്രകൃതങ്ങളും എങ്ങനെയൊക്കെയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ട്, പൊട്ടിപ്പോയ പട്ടങ്ങളെപ്പോലെ അഴിഞ്ഞാടുന്ന ചില സ്ത്രീജന്മങ്ങളോടും അവരുടെ അനുയായികളോടും ഒന്നേ പറയാനുള്ളു,
നിങ്ങൾ തുണിയഴിച്ചു പൊതുസ്ഥലത്തു നിന്നാൽ തീരുന്നതല്ല ലൈംഗിക അരാജകത്വം. അതിന് തുണിയുടുത്തുകൊണ്ടു തന്നെ ലൈംഗികത എന്താണെന്ന് പറഞ്ഞു പഠിപ്പിക്കുകയാണ് വേണ്ടത്.
അവൻ അല്ലെങ്കിൽ അവൾ സങ്കൽപ്പങ്ങളുടെ പടവുകൾ ചവിട്ടിക്കയറി
സ്വകാര്യമായി ആരുടേയും ശല്യമില്ലാതെ ലൈംഗികകേളികളിൽ മുഴുകി സായൂജ്യമടയട്ടേ!
* താഴത്തെ ചിത്രം ഒരു ഇറ്റാലിയൻ പെയിന്ററും സ്കൾപ്ചറുമായ
അമീഡിയോ മൊഡിഗ്ലിയാനി
(Amedeo Modigliani 1884 -1920 ) യുടേതാണ് .
കഴിഞ്ഞ വര്ഷം മെയ് 14 ന് ഈ പെയിന്റിങ് 157.2 മില്യൺ അമേരിക്കൻ ഡോളറിന് വിറ്റുപോയതാണ്. അതായത് 1187 കോടി ഇന്ത്യൻ രൂപക്ക്!
മാറത്ത് വരക്കുന്നതും പൃഷ്ടത്തു വരക്കുന്നതും ഉൾപ്പെടെ എണ്ണമറ്റപോൺ ചിത്രങ്ങൾ ചവിട്ടുകുട്ടകളിൽ നിറയുമ്പോളാണ് ഇത്തരം ഉദാത്തമായ പെയിന്റിംങ്ങുകൾ വിലമതിക്കാത്തവയായിമാറുന്നത് എന്നോർക്കണം.
പിൻ ലിഖിതം:
വാത്സ്യായനന്റെ കാമസൂത്രം ഒരുതവണയെങ്കിലും വായിക്കാതെ ആരും മരിച്ചുപോയേക്കരുത്!