രചന : ജെസിതഹരിദാസ്✍

പേരുമറന്നു പോയൊരു നദിക്കരയിൽ ഒരു വടവൃക്ഷമുണ്ടായിരുന്നു.. നിത്യവും സ്വപ്നങ്ങളും, മോഹങ്ങളും പങ്കുവയ്ക്കാൻ, അവിടെ പ്രണയിതാക്കൾ വരുന്നത് പതിവായിരുന്നു.


വേനലൽച്ചൂടേറ്റു തളർന്നു വരുന്നവർക്ക്
വിശറിയായും, വിശക്കുന്നവന് വിശപ്പകറ്റാൻ പഴങ്ങൾ നൽകിയും, പറവകൾക്ക് കൂടൊരുക്കുവാൻ ശിഖരങ്ങൾ നൽകിയും എന്നും, നല്ല മനസ് കാണിച്ച മഹാവൃക്ഷം,.
ഒരിക്കൽ ദുരാഗ്രഹിയും, ധനമോഹിയുമായ ഒരു മരം വെട്ടുകാരൻ വിശപ്പും, ദാഹവും കൊണ്ടു വാടിത്തളർന്നു എങ്ങനെയോ..


ആ മരത്തിന്റെ ചുവട്ടിലെത്തി മരം പതിവു പോലെ വിശറിയായി അയാൾക്ക് കുളിരു പകർന്നു. വിശപ്പകറ്റാൻ പഴങ്ങൾ നൽകി, തലചായ്ച്ചുറങ്ങാൻ തണലായി മാറി.പക്ഷെ സ്വന്തം വിശപ്പും, ക്ഷീണവും മാറിയപ്പോൾ. അയാളിലേ ദുരാഗ്രഹി കൺതുറന്നു തന്റെ ആവശ്യങ്ങൾ കഴിഞ്ഞിരിക്കുന്നു, ഇനി ഈ വൃക്ഷം ഇവിടെ ആവശ്യമില്ല, ഇത് വെട്ടിമാറ്റിവിറ്റാൽ തനിക്ക് ഒരുപാട് പണം കിട്ടും, ചെയ്യ്ത ഉപകാരങ്ങൾ മറന്ന് സ്വാർത്ഥ താല്പര്യത്തിനായി ആ മരം വെട്ടിമാറ്റാൻ അയാൾ ഉപാധികൾ കണ്ടെത്തി,.


വിഷം നിറഞ്ഞകായകളാണ് ഈ മരത്തിൽ ഉള്ളതെന്നും,വേരുകൾ ചെതുമ്പിച്ചുവെന്നും അയാൾ പറഞ്ഞു പരത്തി, ഒരു ദയയുമില്ലാതെ ആ മരത്തെ അപവാദങ്ങൾ പറഞ്ഞു കൊല്ലാക്കൊല ചെയ്തു, പക്ഷെ ആ മഹാമരത്തിലെ നന്മകൾ ഈശ്വരൻ കാണുന്നുണ്ടായിരുന്നു,…അത്. അയാൾക്ക്‌ അറിയില്ലായിരിക്കാം..
അങ്ങനെ ഒരു പാട് ശ്രമങ്ങൾ കൊണ്ടു ആ മരം വെട്ടിമാറ്റാനുള്ള ഉത്തരവ് അയാൾ നേടിയെടുത്തു. അയാൾ സന്തോഷം കൊണ്ടു മതിമറന്നു.


അയാൾ കോടാലിയുമായ് മരത്തിന്റെ മുകളിൽ കയറി ഓരോ കൊമ്പുകളും വെട്ടിമാറ്റാൻ തുടങ്ങി, നിരവധി കിളികൾ ദൈവത്തോട് പ്രാർത്ഥന നടത്താറുണ്ടായിരുന്നു, ആ മരത്തിന്റെ ആയുസ്സ് നിലനിർത്താൻ. അതേ പോലെ നന്മയുള്ള ഹൃദയങ്ങളും,.. അതായിരിക്കും പ്രകൃതി സംഹാരരുദ്രയായ് മാറി, ആ ക്ഷോഭത്തിൽ കാറ്റ് ആഞ്ഞുവീശി…ആ വടവൃക്ഷത്തിന്റെ കൊമ്പിനോടൊപ്പം അയാൾ നിലംപതിച്ചു. അയാളിലെജീവനും, ദുരാഗ്രഹവും ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം പൊലിഞ്ഞു..
അതേ..
നന്ദിയും ഉപകാരവും ചെയ്തവരെ ദ്രോഹിച്ചാൽ അതിനുള്ള ശിക്ഷ ഉറപ്പാണ്. തിന്മക്കുള്ള പ്രതിഫലം നാശമാണ്.അത് ആരും മറക്കരുത്…

By ivayana