രചന : അനിയൻ പുലികേർഴ് ✍
വിശ്വ വേദികളിൽ കാല്‌പന്തിൽ
വിസ്മയം തീർത്തൊരാധിരൻ
അലമാലകൾ ആഞ്ഞടിക്കും പോൽ
ആവേശ തിര തീർത്തല്ലോ എന്നും
പന്തിനെ സ്പർശിക്കയോ നിങ്ങൾ
പന്തിങ്ങു സ്വയം സ്പർശിക്കയോ
ഏതാകിലും പന്തുള്ള നിമിഷങ്ങളിൽ
പൊട്ടിത്തെറികളെപ്പോഴും കണ്ടിടാം
ലക്ഷ്യമെത്രനേടിവലകുലുംക്കിയതെത്ര
കാല്‌പത്തിൻ വിശ്വ ചക്രവർത്തി
ഒറ്റക്കൊരു രാജ്യത്തെ ചുമലേറ്റിക്കൊണ്ട്
വിശ്വവിജയിയാക്കി വീണ്ടും വീണ്ടു
തോൽക്കാനാകാത്ത മനസ്സും കരുത്തും
എത്ര കാലം കഴിഞ്ഞാലും മറക്കില്ല
പുത്തൻ താരങ്ങൾ വീണ്ടു മിന്നുമ്പോൾ
എത്തുമോ ആ പഴയ കാലടികളിൽ
ലോക നായകൻ
വിശ്വ വിപ്ലവ ചക്രവാളത്തിങ്കൽ
മുത്തു പോൽ തിളങ്ങിടുമെന്നും
അല്പമാത്രം പോലും ഭയമില്ലാതെ
ഒരു നാടിനെക്കാത്തു അന്ത്യം വരെ
ശത്രു വർഗ്ഗത്തിന്റെ അക്രമോത്സു കം
പേക്കൂത്തുകളായി മാറുമ്പോഴും
പ്രത്യയ ശാസ്ത്ര ക്കരുത്തി നാൽ
മുന്നേറി പഴുതെല്ലാമടച്ചല്ലോ
ചിദ്രശക്തികളുടെ കണ്ണിൽ കരടാകും
വിശ്വ മാനവ പ്രതീക്ഷക്കൊപ്പം
കാലം കഴിഞ്ഞാലും കവിഞ്ഞു നില്ക്കും
കാരണവരെപ്പോലുള്ള നീക്കങ്ങൾ
ലോകാരാധ്യൻ ഫിഡൽ കാസ്ട്രോ