രചന : സി വി എൻ ബാബു ✍

ഇതെഴുതുമ്പോൾ കണ്ണ് നിറയുന്നുണ്ട്.
കവിത എഴുതാൻ തുടങ്ങുന്ന കാലത്ത് സ്കൂളിലെ പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഞാൻ വായിച്ചിട്ടില്ല.
പിന്നീട് ഞാൻ വായിച്ചതിലധികവും എന്റെ ഫെയ്‌സ്‌ബുക്ക്‌ സൗഹൃദത്തിലെ കവിതകളും എഴുത്തുകളുമായിരുന്നു.
എന്റെ എഴുത്തുകളെ ഇഷ്ടം കൊണ്ടും കമന്റുകൾ കൊണ്ടും വിമർശനം കൊണ്ടും വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് ഈ സൗഹൃദങ്ങളാണ്.
ഒരു സിനിമയിൽ സ്‌ക്രീനിലെന്റെ മുഖം കാണിച്ചപ്പോൾ തീയറ്ററിലിരുന്ന സുഹൃത്തുക്കളോട് എന്നെച്ചൂണ്ടി അതെന്റെ ഫെയ്സ്ബൂക്ക് ഫ്രണ്ടാണെന്ന് കൂട്ടുകാരോട് അഭിമാനം കൊണ്ട അനുഭവം എത്രയോ പേരാണ് പങ്ക് വെച്ചത് .


ഞാനൊരു നാടകം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിന് അമ്പതിലതികം വേദികളൊരുക്കാൻ കാരണമായതും ഈ സൗഹൃദങ്ങളല്ലേ.നാടകത്തിനായുള്ള വേദിക്കരികെ എന്നെയൊന്ന് കാണാനും കെട്ടിപ്പിടിക്കാനും കാത്ത് നിന്നവരെത്രയാണ്.
ഞാനൊരു ഹോട്ടൽ തുടങ്ങിയപ്പോൾ എന്നോടൊപ്പം സന്തോഷിച്ചവർ,എന്നെ കാണാൻ വന്നവർ ഹോട്ടൽ നഷ്ടത്തിലായി പൂട്ടിയപ്പോൾ എന്നോടൊപ്പം വേദനിച്ചവർ ഇവിടെയെല്ലാം എന്നെ അറിയുന്ന സ്നേഹങ്ങളോടൊപ്പം എന്റെ ഫെയ്‌സ് ബുക്ക് കൂട്ടങ്ങളും ഉണ്ടായിരുന്നു.


അങ്ങനെയങ്ങനെ അക്ഷരങ്ങളിലൂടെ ഹൃദയം പങ്ക് വെച്ച് വെറുമൊരു സോഷ്യൽ മീഡിയക്ക് രക്തതുടിപ്പിന്റെ പവിത്രതയുണ്ടെന്ന് ഓർമിപ്പിച്ച എന്റെ സുഹൃത്തുക്കളെ ഈ കടപ്പാട് എങ്ങനെയാണ് ഞാൻ തീർക്കുക.
ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതെ,വല്ലാത്തൊരു മാനസിക ആഘാതത്തിലൂടെയാണ് ഞാനിപ്പോഴും കടന്ന് പോകുന്നത്.ജീവിതം സുരക്ഷിതമാക്കി സ്വപ്നത്തിലേക്ക് നടക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയങ്ങളായി നീറുന്ന നെഞ്ച് ചുമന്ന് വേച്ച് വേച്ച് തന്നെയാണിപ്പോഴും
അതിനിടയിൽ വലിയൊരു ആശ്വാസമായി ഒരു പുസ്തകം ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സാഹചര്യത്തിൽ പുറത്തിറങ്ങുന്നതിലെ സന്തോഷം വളരെ വലുത് തന്നെയാണ്.


ഇവിടെയും എല്ലാ സുഹൃത്തുക്കളും എന്നെ തോൽപ്പിച്ച് കളഞ്ഞു.ഷെയറായും സ്റ്റാറ്റസ് ആയും കവിത ബുക്ക് ചെയ്തും ഞങ്ങളെല്ലാം കൂടെയുണ്ടെന്ന് കൂടെക്കൂടെ എന്നെ വെറുക്കാതെ മറക്കാതെ ഒരുപാട് പേർ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന ഓർമ്മപ്പെടുത്തൽ ചില്ലറ ധൈര്യമല്ല തരുന്നത്.
ഗുണകാംക്ഷയോടെയോ അല്ലാതെയോ ഉള്ള കുറ്റപ്പെടുത്തലുകൾക്കും ഒറ്റപ്പെടുത്തലുകൾക്കും നടുവിൽ എന്നെ മനസിലാക്കുന്നവരുടെ സ്നേഹം കൊണ്ട് ഇടക്കിടെ ഒന്ന് നടു നിവർത്തനാകുന്നത് വലിയൊരു ആശ്വാസമാണ് .
വിയിജിപ്പിലും യോജിപ്പിലും കൂടെ നിന്ന എല്ലാവർക്കും സ്നേഹം മാത്രം
എന്റെ ഹൃദയം പോലെ ഇരുണ്ട ഈ രാത്രിയെ സാക്ഷിയാക്കി ഞാനും കവർ പ്രകാശനത്തിൽ പങ്ക് ചേരുന്നു
ഈ കവിതകൾ പ്രകാശിപ്പിച്ച കൂര ബുക്സിന് നന്ദി
വർഷങ്ങൾക്ക് മുൻപ് ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ എനിക്ക് വേണ്ടി സഹായം ചെയ്ത Navas Vk Puthenchira അന്നത് നടക്കാതെ പോയതിലെ വിഷമത്തോടൊപ്പം ഓർക്കുന്നു
കവിത പ്രസിദ്ധീകരിക്കാൻ മുൻ കയ്യെടുത്ത Ashkar Kabeer
കവർ ചെയ്ത പ്രിയ സുഹൃത്ത് Alif Shaah
Mehd Maqbool Basheer Trippanachi
Ajitha Tg
Zakariya K
എൻറെ കുടുംബം എല്ലവരോടുമുള്ള കടപ്പാട്
Cvn Babu
125 രൂപ വിലയുള്ള പുസ്തകം wordpeckermedia.com ൽ ഡിസംബര്‍ 15 വരെ പുസ്തകം പ്രീ ബുക്ക് ചെയ്യാം.
പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് ഡെലിവറി ചാര്‍ജ് സൗജന്യമായിരിക്കും.
കൂര ബുക്‌സ് : 9995889472

By ivayana