രചന : ഹരിദാസ് കൊടകര ✍

ഈ വൃത്തത്തിനെ-
പലതായ് ഹരിക്കാം.
ഒരു നാൾ..
പല നാൾ..
പലതാവുന്ന നാൾ..

യാതൊന്നിലൊന്നും-
വേണ്ടതെന്നില്ലയോ;
അതുവരെ..
ആമയം നെഞ്ചത്ത്-
ശാന്തം മനീഷികൾ.

സുതാര്യം വളരുന്നു;
ലതാവല്ലി മേലോട്ട്.

ഇന്നിടം നീണ്ടത്-
സുഭഗങ്ങളാൽ ശമം.
വന്നപാടേ..
മിശ്രം വളരുവാൻ-
തുടങ്ങിയൊരുള്ളവും.

ഭൂമിക്ക് വിങ്ങുവാൻ,
കള ചോനകപ്പുല്ല്.
ദുര പാദമർദ്ദനം..
കടൽപാശ വിസ്മൃതി.

‘ഒരാളുയരം’
അളവുതോതുകൾ-
വെട്ടിലാക്കീ ബഹുത്വം.

പിടിതന്നു തീരാതെ-
ആതുര പ്രാണനിൽ;
തൃഷ്ണാ ദയാവനം.
നിഴൽഗന്ധ പക്ഷം.
പാഥേയ സസ്യം.
ഒറ്റയാം തണൽ.

ആകയാൽ ഇന്നു നാൾ,
മേധയാ വൃത്തം !
മൃദു അശ്മസാരം.

By ivayana