കർണ്ണാടക അതിർത്തിയടച്ചപ്പോൾ കാസർഗോഡിന് നഷ്ടമായത് ചിലരുടെ ജീവനാണ്. കാസർഗോഡ് ചികിത്സയ്ക്കായ് എന്നും ആശ്രയിച്ചിരുന്നത് മംഗലാപുരത്തെ ഹോസ്പ്പിറ്റലുകളെയായിരുന്നു, മികച്ച ചികിത്സയെന്ന ആഗ്രഹവും പണത്തിന്റെ ധാരാളിത്തവും പലരേയും അതിർത്തികടന്ന് മംഗലാപുരത്തേക്ക് എത്തിച്ചു.

ജില്ലയിൽ സർക്കാർ ആശുപത്രികളും, സ്വകാര്യ ആശുപത്രികളും ഉണ്ടെങ്കിലും വിദഗ്ധ ചികിത്സയ്ക്കായ് എന്നും ആശ്രയിച്ചിരുന്നത് മംഗലാപുരത്തെയായിരുന്നു..

കോറോണ വന്നപ്പോൾ കാസർഗോഡിനെ പടിയടച്ച് പിണ്ഡം വെച്ചു കർണ്ണാടക.

ഈ സാഹചര്യത്തെ കാസർഗോഡിന് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നത് ഈ ജില്ലയിലെ ഭരണകർത്താകളായിരുന്നവരുടെ പരാജയമാണ്.

പിണ്ഡം വെയ്ക്കൽ വിവാദമായപ്പോൾ കാസർഗോഡിന് മെഡിക്കൽ കോളേജ് ഉണ്ടാക്കുമെന്ന് പറഞ്ഞ് പലരും വീണ്ടും മുന്നോട്ടു വന്നിട്ടുണ്ട്.

ഈയവസരത്തിൽ എനിക്ക് കാസർഗോഡ് കാരോടും ഗവൺമെന്റിനോടും പറയാനുള്ളത് _ എന്റെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ നൽകാമെന്നാണ്.

ഞാനൊരു ചികിത്സകനാണ്, മുറിവുണക്കത്തിനുള്ള ചികിത്സയാണ് ചെയ്യുന്നത്‌, ഒരു പാട് പേർക്ക് ചികിത്സയിലൂടെ മുറിവ് ഉണങ്ങിയിട്ടുണ്ട്, വല്യ അറിവോ വിദ്യാഭ്യാസമോ ഇല്ല, ആധുനിക ഡോക്ടറെല്ല, എന്നാൽ എന്റെ മറിവൈദ്യത്തെ Plantടopathy എന്ന പേരിൽ അവതരിപ്പിച്ചപ്പോൾ ഇന്ത്യയിലെ അംഗീകൃത യൂനിവേഴ്സിറ്റി അത് അംഗീകരിച്ച് ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്’.

ഇതിനകം ഒരു പാട് ആളുകൾക്ക് മുറിവ് ചികിത്സയിലൂടെ ഗുണം ലഭിച്ചിട്ടുണ്ട്. ഗവൺമെന്റിന് താല്പര്യമുണ്ടെങ്കിൽ എന്റെ മുറിവ് ചികിത്സ കാസർഗോഡിന് ലഭ്യമാക്കാൻ ഞാൻ തയ്യാറാണ്. സൗജന്യ സേവനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്റെ മുറിവ് ചികിത്സയുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ ആർക്കും അത് പരീക്ഷണ വിധേയമാക്കാവുന്നതാണ്, അതിനായ് ഈ രാജ്യത്തെ ശാസ്ത്രജ്ഞൻമാരെയും ഡോക്ടർ മാരേയും ഉദ്യോഗസ്ഥരേയും ഞാൻ സ്വാഗതം ചെയ്യുന്നു.

By ivayana