ഒരിക്കൽ ഒരദ്ധ്യാപകൻ ക്ലാസ്സിലേക്ക് വന്നയുടൻ ,,,മുൻ ബഞ്ചിലിരിക്കുന്ന [മിടുക്കന്മാർ ]ആയ തൻ്റെ വിദ്യാർത്ഥികളോട് പറഞ്ഞു ,, ‘

നിങ്ങൾ പോയി പിറകിലെ
ബഞ്ചിലിരിക്കുക

പിറകിലിരിക്കുന്നവർ മുൻപിലിരിക്കുക [ മണ്ടന്മാർ ]

അങ്ങനെ കുട്ടികൾ അദ്ധ്യാപകൻ പറഞ്ഞതുപോലെ
അനുസരിച്ചു

എന്നത്തേതുപോലെ ക്ലാസ് നടന്നു.

അങ്ങനെ തുടർന്നുള്ള ദിവസങ്ങളിലും ഈ രീതി തുടർന്നു

അങ്ങനെ പഠനം തുടർന്നു

പതിവ് പോലെ ക്ലാസ്സ് പരീക്ഷയും ‘
കഴിഞ്ഞു,,,

പിറ്റേ ദിവസം അദ്ധ്യാപകൻ ക്ലാസ്സിലേക്കു വന്നത് വലിയൊരു ചൂരലുകൊണ്ടായിരുന്നു.

ആദ്യം മിടുക്കന്മാരുടെ മാർക്ക് വായിച്ചു

ആർക്കും മാർക്ക്
കുറവുണ്ടായിരുന്നില്ല.

അടുത്തത് മണ്ടന്മാരുടെ മാർക്ക് വായിച്ചു അത്ഭുതമെന്നു പറയട്ടെ എല്ലാവർക്കും ‘ നല്ല മാർക്ക് മിടുക്കന്മാരുടെ ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു

ആ സന്തോഷം അവരുടെ
മുഖത്തുണ്ടായി

എന്നാലദ്ധ്യാപകൻ മറ്റൊന്നും പറയാതെ പഠിക്കാൻ മോശമായിരുന്ന വിദ്യാർത്ഥികളെ ,,,,

നിരത്തി നിറുത്തി അടിച്ചു.

നല്ലമാർക്ക് കിട്ടിയട്ടും
എന്തിനാണവരെ അടിച്ചത്? ‘

മറ്റു കുട്ടികൾ ചോദിച്ചു ,,,

അദ്ധ്യാപകൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു,,,

അദ്ധ്യാപകൻ മിടുക്കന്മാരായ വിദ്യാർത്ഥികളോട് പറഞ്ഞു

നിങ്ങളെ ഞാൻ പിറകിലെ
ബഞ്ചിലിരുത്തിയട്ടും നിങ്ങളുടെ മാർക്ക് കുറഞ്ഞില്ല ,,,

കാരണം നിങ്ങൾക്കു ക്ലാസ്സിൽ ശ്രദ്ധയുണ്ട്

ഇനി എവിടെ ഇരുത്തിയാലും നിങ്ങൾ പഠിക്കും.

അടുത്തത് പഠിക്കാൻ മോശമായിരുന്ന വിദ്യാർത്ഥികളോട്

നിങ്ങൾ മുൻ
ബഞ്ചിലെത്തിയപ്പോൾ എൻ്റെ ശ്രദ്ധ നിങ്ങളിൽ കൂടുതലുണ്ടാകുമെന്ന് നിങ്ങൾ കരുതി

ചോദ്യങ്ങൾക്ക് ഉത്തരം നല്കുവാനായി നിങ്ങൾ ക്ലാസ്സിൽ ശ്രദ്ധിച്ചു

അങ്ങനെ നിങ്ങളുടെ നിരന്തര ശ്രമം നിങ്ങളെ വിജയത്തിലെത്തച്ചു

നിങ്ങൾ ആത്മധൈര്യം കൈ
വിടുന്നതിനാൽ നിങ്ങൾ മണ്ടന്മാർ [പഠിക്കാൻ മോശം] ആയി

എന്നാൽ മണ്ടന്മാർ ആയി ആരും ജനിക്കുന്നില്ല.

അതിന് ഉദാഹരണ മാണ് നിങ്ങൾ

എന്നാൽ ഞാനടിച്ചത് ഇവരെയല്ല ,,, ഇവരുടെ ആത്മധൈര്യം ഇല്ലാഴ്മയേയും, അശ്രദ്ധയേയുമാണ് ‘

എവിടെ ഇരിക്കുന്നു എന്നല്ല ,,, എങ്ങനെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നു എന്നതാണു പ്രധാനം

അദ്ധ്യാപകന്‌ തൻ്റെ എല്ലാ വിദ്യാർത്ഥികളും പ്രിയപ്പെട്ടവരാണ്.

അദ്ദേഹം അവരെ ചേർത്തു പിടിച്ചു
ആത്മധൈര്യത്തോടെ നിങ്ങളേതുകാര്യത്തേയും നേരിടുക
വിജയം നിങ്ങൾക്കൊപ്പമായിരിക്കും.
❤️

മനോജ് മുല്ലശ്ശേരി

By ivayana