രചന : പ്രസീത ശശി ✍
അവൾ മുഖത്തെ കണ്ണട എടുത്തു കണ്ണോട് ചേർത്തു വച്ചു….
മനസ്സിലെ വലിയ പ്രതീക്ഷയും സ്വപ്നവും
സാക്ഷാൽക്കരിക്കുന്ന ദിനം ..
അങ്ങ് ദൂരെ കസേരയിൽ രണ്ടുപേർ പുഞ്ചിരിച്ചു കൊണ്ട് നിവർന്നു നിൽക്കുന്നു..
കണ്ടാൽ അറിയാം സന്തോഷം സങ്കടം പേടി എല്ലാം ഉണ്ട് ആ മുഖങ്ങളിൽ….
കയ്യും കയ്യും ചേർത്തു പിടിച്ചു കൊണ്ടാണ് ഇരിക്കുന്നത്.
അനു… പിന്നിലെ വിളി കേട്ട് അവൾ വേഗം അങ്ങോട്ട് നോക്കി…
എം എൽ എ വരാൻ അയിരിക്കുന്നു എല്ലാ
റെഡി ആക്കിക്കോ….
അതേ… ഇന്നാണ് അനു ന്റെ ദന്ത ഹോസ്പിറ്റൽ
ഉൽഘാടനം …
വെളിയിൽ വണ്ടി വന്ന ഒച്ച കേട്ട് അവൾ ഓടി കസേരയില് ഇരുന്ന രണ്ടുപേരുടെയും അടുത്തു…
അച്ഛാ.. അമ്മേ.. വാ…
എം എൽ എ വന്നിരിക്കുന്നു..
നടക്കാൻ മുടന്തുള്ള അച്ചന്റെ കയ്യും പിടിച്ചു… ഒരു കണ്ണ് അടഞ്ഞു നിൽക്കുന്നതിനാൽ തൂവാല കൊണ്ട് മറച്ചു വച്ചു അമ്മയും… മോൾടെ പിറകെ നടന്നു….
അനു ഉൽഘാടനത്തിന് വന്ന പ്രമുഖരെ തൊഴുതു സ്വീകരിച്ചു…
എന്നിട്ട് അകത്തേയ്ക്ക് കയറുന്ന വാതിൽ കെട്ടിയ നാട അമ്മയും അച്ചനും എം എൽ എ ചേർന്നു മുറിച്ചു അകത്തേക്ക് പ്രവേശിപ്പിച്ചു ..
സ്റ്റേജിൽ ഇരിക്കാൻ മടി പിടിച്ച അമ്മയെയും അച്ചനെയും കൈ പിടിച്ചു മുൻസീറ്റിൽ ഇരുത്തി…
ആവേശം നൽകുന്ന പ്രസംഗത്തിന് ഒടുവിലായി അനുവും അവളുടെ മനസ്സ് തുറന്നു…
കുഞ്ഞുനാൾ മുതൽ അച്ചന്റേയും അമ്മയെയും കൈ പിടിച്ചു നടന്ന വീഥികൾ തോറും നോക്കി ചിരിക്കാൻ അഭിപ്രായങ്ങൾ പറയുന്നത് കേട്ടും കണ്ടും വളർന്നവളാണ് ഞാൻ..
വല്ലാത്ത ഒരു തുറിച്ചു നോട്ടവും പരിഹാസവും
ചിലരിൽ ഞാൻ കണ്ടിട്ട് ഉണ്ട് .. ഉള്ളിൽ വിങ്ങൽ ഉണ്ടായിരുന്നു എങ്കിലും എല്ലാം മറച്ചു വച്ചു എനിക്ക് അവരിൽ കുറവുകൾ
കാണാത്തത് കൊണ്ടാവാം..
ചേർത്തു നിർത്തി സഹായിച്ചവരും ഉണ്ട് ഒന്നിച്ചു തന്നെ കൂടെ കൂട്ടിയവർ…
എന്റെ ഉയർച്ചയ്ക്ക് പിന്നിൽ ഇവർ മാത്രമാണ്
മനുഷ്യ ശരീരം നോക്കിയല്ല ഓരോ ജീവിതവും മനസ്സിലെ നന്മകൾ ആണ് അവരെ സൗന്ദര്യമുള്ളവർ ആക്കുന്നത് ….
പക്ഷേ എനിക്കിന്നുവരെ എൻറെ അച്ചനിലോ അമ്മയിലോ ഒരു കുറവ് കാണാൻ പറ്റിയില്ല…
ഈ ആശുപത്രി അവർക്ക് ഞാൻ സമർപ്പിക്കുയാണ്..
എത്രമാത്രം കഷ്ട്ടപെട്ട് ആണെന്നോ എന്നെ ഈ നിലയിൽ എത്തിച്ചത്..
ഇനി അവരെ ഞാൻ ഈ കസേരയിൽ ഇരുത്തി കൊണ്ട് …
…ഇവിടെ
തുടങ്ങുന്നു പുതിയ ഒരു ജീവിതം..
എന്നെ ഞാൻ ആക്കിയ എന്റെ മാതാപിതാക്കൾക്ക്
ഈ വിജയം നിങ്ങളുടേത് മാത്രം…