രചന : ചാരുംമൂട് ഷംസുദീൻ✍
മഴയുടെ നേർത്ത
മർമ്മരത്തിനും വിഷാദം
പതിറ്റാണ്ടുകൾക്കിപ്പുറം
മുക്കത്തുകൂടി വന്ന
നനുത്ത കാറ്റിലൂടൊര
നശ്വര പ്രണയ കാവ്യം
മൊയ്‌തീനും കാഞ്ചന മാലയും
ആർദ്ര മനസിനെ നൊമ്പര
മണിയിച്ച വിശുദ്ധ പ്രണയം
മഴ നിറസാനിധ്യ മായ പ്രണയം
ഉൾത്തുടിപ്പുകൾ പങ്കു
വെച്ചവർ പരസ്പരം
ചറ പിറ ചിതറി അല്പം ഘനത്
രൗദ്രം പൂണ്ടു നേർത്തി
ല്ലാതായൊരു മഴപോലെ
പൂവണിയാത്ത പ്രണയം
മഴയുള്ളൊരു നിശയിൽ
തിരുവഞ്ഞി പുഴയി
ലലിഞ്ഞില്ലതായ മൊയ്‌തീനാ
യിനിയും കാത്തിരിക്കുന്നു
കാഞ്ചന മാല…